play-sharp-fill
ബൈക്ക് നിയന്ത്രണം വിട്ട്  മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: ചാലക്കുടി മേൽപ്പാലത്തിൻ്റെ കൈവരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

കല്ലൂർ കരുവാൻകുന്ന് സ്വദേശി പാലാട്ടി വീട്ടിൽ തോമസിന്റെ മകൻ ആൽബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.

നെടുമ്പാശ്ശേരി എയർപോർട്ടിലെ ജീവനക്കാരനാണ് മരിച്ച ആൽബിൻ. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group