അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് കുഴിമറ്റം കിഡ്സിറ്റി മോണ്ടിസോറി പ്രീസ്കൂളിൽ കുരുന്നുകൾക്ക് പുത്തനുണർവേകി യോഗ ഡിസ്പ്ലേ നടത്തി

അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് കുഴിമറ്റം കിഡ്സിറ്റി മോണ്ടിസോറി പ്രീസ്കൂളിൽ കുരുന്നുകൾക്ക് പുത്തനുണർവേകി യോഗ ഡിസ്പ്ലേ നടത്തി

കോട്ടയം: അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് കുഴിമറ്റം കിഡ്സിറ്റി മോണ്ടിസോറി പ്രീസ്കൂളിൽ ദിനാചരണം നടന്നു.

യോ​ഗദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ യോഗ ഡിസ്പ്ലേ ഒരുക്കിയത് കുട്ടികൾക്ക് പുത്തൻ ഉണർവും ആവേശവും നൽകി. ചടങ്ങിൽ യോ​ഗയെ കുറിച്ചുള്ള അറിവും കുരുന്നുകൾക്ക് പകർന്നു നൽകി.

യോ​ഗ ആരോ​ഗ്യത്തിനും മാനസിക ഉണർവിനും നല്ലതാണെന്ന് യോഗ ഡിസ്പ്ലേയിലൂടെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ കൗതുകത്തോടെയാണ് കുട്ടികൾ യോ​ഗ ഡിസ്പ്ലേ ഏറ്റെടുത്തത്. പ്രിൻസിപ്പൾ നീതു സി അനിൽ, അധ്യാപകരായ സൂര്യ, ഗീതു, അനു, സ്നേഹ, സുമി, സുധ, അഞ്ചു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Tags :