മണർകാട് സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാൻ കോട്ടയം സബ് കോടതി ഉത്തരവ്; കോടതി ഉത്തരവിനു പിന്നാലെ പ്രതിഷേധവുമായി യാക്കോബായ സഭ; അപ്പീൽ നൽകുമെന്നും യാക്കോബായ സഭ

മണർകാട് സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാൻ കോട്ടയം സബ് കോടതി ഉത്തരവ്; കോടതി ഉത്തരവിനു പിന്നാലെ പ്രതിഷേധവുമായി യാക്കോബായ സഭ; അപ്പീൽ നൽകുമെന്നും യാക്കോബായ സഭ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണര്‍കാട് സെന്റ് മേരീസ് പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്കു വിട്ടു നല്‍കാന്‍ കോട്ടയം സബ് കോടതി ഉത്തരവ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യാക്കോബായ സഭയ്‌ക്കെതിരായി ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. യാക്കോബായ സഭയ്ക്കു ഏറെ നിര്‍ണ്ണായകമായ വൈകാരിക ബന്ധമുള്ളതാണ് മണര്‍കാട് സെന്റ് മേരീസ് പള്ളി.

2017 ലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും, മണര്‍കാട് പള്ളിയില്‍ സുപ്രീം കോടതി വിധിയ്ക്ക് അനുസൃതമായി തിരഞ്ഞെടുപ്പ് നടത്തണമെന്നും, ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്ക് ആരാധന നടത്താന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം സബ് കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടര്‍ന്നാണ് കോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വിധിച്ചത്. 1934 ലെ ഭരണഘടനയ്ക്ക് അനുസരിച്ചായിരിക്കണം മണര്‍കാട് പള്ളിയുടെ ഭരണം നടത്തേണ്ടതെന്നു കോടതി വിധിച്ചു. ഇത് കൂടാതെ 2017 ലെ സുപ്രീം കോടതി വിധി അനുസരിച്ചു വേണം മണര്‍കാട് പള്ളിയില്‍ ഇനി ബരണം നടത്താന്‍. താക്കോല്‍ ഒന്നാം വാദിയായ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പള്ളിയുടെ താക്കോല്‍ കൈമാറണമെന്നും കോട്ടയം സബ് കോടതി വിധിക്കുന്നു.

സബ് കോടതി വിധിയ്‌ക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു യാക്കോബായ സഭ അറിയിച്ചു. മണര്‍കാട് പള്ളി എന്നത് സ്വതന്ത്ര പള്ളിയാണ് എന്നതായിരുന്നു യാക്കോബായ സഭയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ പള്ളിയ്ക്കു സ്വതന്ത്രമായ അവകാശമുണ്ടെന്നായിരുന്നു വാദം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ സബ് കോടതി തയ്യാറായില്ല.

മണര്‍കാട് പള്ളിയുടെ വിധ സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമാകണമെന്നു ഓര്‍ത്തഡോക്‌സ് സഭ പ്രസ്താവനയില്‍ അറിയിച്ചു. മണര്‍കാട് സെന്റ് മേരീസ് പള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാണെന്നുള്ളത് ഇതോടെ വ്യക്തമായിരിക്കുകയാണ്. 1934 ലെ ഭരണഘടന അനുസരിച്ചു പൊതുയോഗം വിളിച്ചു ചേര്‍ത്ത ശേഷം പുതിയ ഭരണസമിതിയ്ക്കു അധികാരം കൈമാറണമെന്നും സബ് കോടതി വിധിയിലൂടെ ആവശ്യപ്പെടുന്നതായും ഓര്‍ത്തഡോക്‌സ് സഭ പറയുന്നു.

എന്നാല്‍, എത്ര ദിവസത്തിനുള്ളില്‍ പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്കു കൈമാറണമെന്നു നിര്‍ദേശിച്ചിട്ടില്ലെന്നത് സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും ആശ്വാസം നല്‍കുന്നതാണ്. യാക്കോബായ സഭ വിധിയ്‌ക്കെതിരെ കോട്ടയം ജില്ലാ കോടതിയില്‍ അപ്പീല്‍ പോയാല്‍, ഇതിന്റെ പേരില്‍ സര്‍ക്കാരിനു സാവകാശം ലഭിക്കും. ഈ സാഹചര്യത്തില്‍ ജില്ലയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.