കോട്ടയത്ത് ആയുധം കൈവശംവയ്ക്കുന്നതിന് വിലക്കേർപ്പെടുത്തി ; തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ജൂണ്‍ നാലുവരെ വിലക്ക് തുടരും

കോട്ടയം : തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ആയുധം കൈവശം  വെയ്ക്കുന്നതിന്  വിലക്കേർപ്പെടുത്തി. ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരിയാണ് വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ഏതെങ്കിലും തരത്തിലുള്ള തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയ ആയുധങ്ങൾ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടാണ് ഉത്തരവ്. തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്ന ജൂണ്‍ നാലുവരെ വിലക്ക് തുടരും. വിലക്കു ലംഘിക്കുന്നവർ ഐ.പി.സി. 188 പ്രകാരം പ്രോസിക്യൂഷൻ നടപടികള്‍ നേരിടേണ്ടി വരും.ക്യാഷ് ചെസ്റ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ ആവശ്യമുള്ള ദേശസാല്‍കൃത/സ്വകാര്യ ബാങ്കുകള്‍, തോക്കുപയോഗിച്ച്‌ കായികഇനങ്ങളില്‍ പങ്കെടുക്കുന്ന, […]

ഡിവൈഎഫ്ഐ നേതാവിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ : ഡിവൈഎഫ്ഐ നേതാവിനെ പാർട്ടി ഓഫീസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കേച്ചേരി മേഖലാ പ്രസിഡൻ്റ് സുജിത്ത് (29) ആണ് മരിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകൾ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കണ്ടെടുത്തിട്ടുണ്ട്.

മകൾ ആത്മഹത്യ ചെയ്തു, ഭർതൃ വീടിന് തീ വെച്ച് പെൺകുട്ടിയുടെ കുടുംബം ; ഭർതൃപിതാവും മാതാവും വെന്തുമരിച്ചു

മകൾ ആത്മഹത്യ ചെയ്തതിന് പിന്നിൽ  ഭർത്താവിൻ്റെ വീട്ടുകാരാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ ഭർതൃ വീടിന് തീവെച്ചു തീ പിടിത്തത്തിൽ രണ്ട് പേർ വെന്തുമരിച്ചു. യുവാവിൻ്റെ അച്ഛനും അമ്മയുമാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് അൻഷിക കേശർവാനി എന്ന യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അൻഷികയുടെ മരണവാർത്ത പുറത്തുവന്നയുടൻ ബന്ധുക്കൾ ഭർതൃവീട്ടിൽ എത്തി. സ്ത്രീധനത്തിൻ്റെ പേരിൽ മകളെ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതിൽ മനംനൊന്താണ് അൻഷിക ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ കുറ്റപ്പെടുത്തി. ഇതേച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മിൽ തർക്കമായി. തർക്കം രൂക്ഷമായതോടെ […]

കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ മീന:ഭരണി തിരുവുത്സവം:അലങ്കാര-സേവാ പന്തലിന്റെ കാൽ നാട്ടുകർമ്മം നടത്തി.

  സ്വന്തം ലേഖകൻ കുമ്മനം :ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ മീന:ഭരണി തിരുവുത്സവ ആഘോഷത്തിൻ്റെ ഭാഗമായുള്ള ഉത്സവ – അലങ്കാര-സേവാ പന്തലിന്റെ കാൽ നാട്ടുകർമ്മം നടത്തി. ഇന്ന് രാവിലെ 7.30ന് ക്ഷേത്രം മേൽശാന്തിയുടെ വിശേഷാൽ പൂജകൾക്ക് ശേഷം *തിരുവുത്സവ ആഘോഷ സമിതി പ്രസിഡണ്ട് മധുസൂദനൻ വഴയ്ക്കാറ്റ് കാൻറാട്ടു കർമം നിർവ്വഹിച്ചു. ചടങ്ങിൽ ദേവസ്വം ഭാരവാഹികൾ, തിരുവുത്സവ ആഘോഷ സമിതി ഭാരവാഹികൾ നിരവധി ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

ജനസാഗരത്തിന് നടുവിൽ മോദിയുടെ റോഡ് ഷോ ; പാലക്കാടൻ ചൂടിലും ആവേശം ചോരാതെ പ്രവർത്തകർ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് വൻ ജനപങ്കാളിത്തം. രാവിലെ 10.20 ന് കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് മേഴ്സി കോളേജ് മൈതാനത്തിലെത്തിയ മോദി റോഡ് മാർഗം അഞ്ചുവിളക്കിലെത്തി അവിടെ നിന്നും റോഡ് ഷോയില്‍ പങ്കെടുത്തു. റോഡിന് ഇരുവശവും പ്രവർത്തകരെ കൊണ്ടു നിറഞ്ഞു. പുഷ്പാലങ്കൃതമായ തുറന്ന വാഹനത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികള്‍ക്കൊപ്പമായിരുന്നു റോഡ് ഷോ. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ചേർന്ന് […]

കാനഡയിൽ ഭാര്യയെ കുത്തി കൊന്നശേഷം മുതദേഹം അമ്മയെ വീഡിയോ കോളിൽ കാണിച്ചു: ഭർത്താവ് അറസ്റ്റിൽ

  കാനഡ: കാനഡയിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഒരാഴ്ച മുൻപ് ഇന്ത്യയിൽ നിന്നും കാനഡയിൽ എത്തിയ ജഗപ്രീത് സിംഗ് ആണ് ഭാര്യ ബൽവീന്ദർ കൗറിനെ കൊലപ്പെടുത്തിയത്. ബൽവീന്ദറിനെ കുത്തിക്കൊന്ന ശേഷം ജഗ്പ്രീത് സിംഗ് വീഡിയോ കോൾ ചെയ്ത് അമ്മയെ ഭാര്യയുടെ മൃതദേഹം കാണിച്ചു കൊടുക്കുകയും ചെയ്തു. ‘അവളെ ഞാൻ എന്നന്നേക്കുമായി ഉറക്കി’ എന്നാണ് ജഗ്പ്രീത് സിംഗ് അമ്മയോട് പറഞ്ഞത്. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്. നിരവധി മുറിവുകളാണ് ബൽവീന്ദർ കൗറിൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബൽവീന്ദർ മരണത്തിന് […]

പുറക്കാട് 2 കിലോമീറ്ററോളം കടൽ ഉൾവലിഞ്ഞു: വള്ളങ്ങൾ ചെളിയിൽ താഴ്ന്നു

  സ്വന്തം ലേഖകൻ അമ്പലപ്പുഴ :പുറക്കാട് കടൽ ഉൾവലിഞ്ഞു പുറക്കാട് മുതൽ പഴയങ്ങാടി വരെയാണ് കടൽ ഉൾവലിഞ്ഞത്. നിരവധി വള്ളങ്ങൾ ചെളിയിൽ താഴ്ന്നു. ചൊവ്വാഴ്ച പുലർച്ചെ മുതലാണ് തിരത്ത് ഈ പ്രതിഭാസമുണ്ടായത്. പുറക്കാട് മുതൽ തെക്ക് വടക്ക് ഭാഗങ്ങളിലായി 2 കിലോമീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. ഈ ഭാഗങ്ങളിൽ 25 മീറ്ററോളം തീരത്ത് ചെളി രൂപപ്പെട്ടു. വേലിയേറ്റത്തിൻ്റെ ഭാഗമായി വർഷത്തിലൊരിക്കൽ ഇത്തരത്തിൽ ഉണ്ടാകാറുണ്ടെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

കുമരകം കണിച്ചേരിൽ പരേതനായ മാധവന്റെ മകൻ കെ.എം കുട്ടപ്പൻ(78) നിര്യാതനായി

  കുമരകം : കണിച്ചേരിൽ പരേതനായ മാധവന്റെ മകൻ കെ.എം കുട്ടപ്പൻ(78) നിര്യാതനായി./ പരേതൻ മുൻ ബസേലിയോസ് കോളേജ് ഉദ്യോഗസ്ഥൻ ആയിരുന്നു ഭാര്യ: ചന്ദ്രമതി (കുഞ്ഞമ്മ) പുതുപ്പള്ളി വരേപ്പള്ളി കുടുംബാംഗമാണ്. മക്കൾ : മായ ബിജുലാൽ കരീത്ര ചാന്നാനിക്കാട്, ജ്യോതിരാഗേഷ് (ദുബായ്), പരേതനായ സേതു മാധവൻ. മരുമക്കൾ : ബിജുലാൽ കരീത്ര ചാന്നാനിക്കാട് (റിട്ട. എഡി ‘സി ഉദ്യോഗസ്ഥൻ കോട്ടയം) രാഗേഷ് (ദുബായ്), ഡാേ.വൃന്ദ (പാലാ) സംസ്ക്കാരം ഇന്ന് (ചൊവ്വാ ) 5.00 ന് വീട്ടുവളപ്പിൽ

”ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാല്‍ അനുഭവിക്കും, കെട്ടിവച്ച കാശ് പോലും ഡീന് കൊടുക്കരുത്” എന്ന് എം എം മണിയുടെ പ്രസംഗം ; സമാനതകളില്ലാത്ത വ്യക്തി അധിക്ഷേമെന്ന് ഡീൻ കുര്യാക്കോസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി കോൺഗ്രസ്

തൊടുപുഴ : ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തി അധിക്ഷേപം നടത്തിയ സിപിഎം എംഎല്‍എ എം.എം.മണിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നല്‍കിയേക്കും. മണിക്കെതിരെ പ്രതികരണവുമായി ഇടുക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് രംഗത്തു വന്നു. എംഎം മണി നടത്തിയത് തെറിയഭിഷേകമാണെന്നും അതൊന്നും നാടൻ പ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗമാണ് എംഎം മണി നടത്തിയത്. ‘നേരത്തെയും തനിക്കെതിരെ ഇത്തരത്തില്‍ പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഇങ്ങനെ പദപ്രയോഗം നടത്താൻ […]

മണം പിടിച്ച് പോലീസ് എത്തിയത് ബസിനുള്ളിൽ : കണ്ടത് കഞ്ചാവ് വലിച്ച് പൂസായിരിക്കുന്ന ബസ് ജീവനക്കാരെ: 3 പേർ പിടിയിൽ: സംഭവം ഇന്നലെ രാത്രി കുമരകത്ത്:

  സ്വന്തം ലേഖകൻ കുമരകം : പോലീസ് കേസ് മണത്തു കണ്ടു പിടിക്കും എന്നു പറയുന്നത് എത്ര ശരിയാണന്ന് കുമരകം പോലീസ് തെളിയിച്ചു. കഞ്ചാവ് വലിക്കാരെയാണ് പോലീസ് മണം പിടിച്ച് പിടി കൂടിയത്. പരിശോധനയിൽ കഞ്ചാവും കണ്ടെത്തി. ഇന്നലെ രാത്രി കുമരകം ബന് ബേയിൽ കിടന്ന ബസിനരികിലൂടെ പോയ പോലീസുകാർക്ക് ഒരു പ്രത്യേക മണം അനുഭവപ്പെട്ടു. ശരിക്കും മണം മൂക്കിലടിച്ചപ്പോൾ ആണ് കഞ്ചാവിന്റെ ഗന്ധമാണന്ന് വ്യക്തമായത്. പതുക്കെ ബിസിനുള്ളിലേക്ക് നോക്കിയപ്പോൾ രണ്ടു പേർ കഞ്ചാവ് വലിക്കുന്നു. കൈയോടെ ഇരുവരെയും പൊക്കി. കൂടെയുണ്ടായിരുന്ന ഡ്രൈവറെ പരിശോധിച്ചപ്പോൾ […]