play-sharp-fill
ഇന്നു തോറ്റാല്‍ പെട്ടി മടക്കാം, പാകിസ്ഥാന് ഇന്ന് മരണപ്പോരാട്ടം; ഇന്ത്യയെ മറികടന്ന് ഒന്നാമതെത്താൻ ദക്ഷിണാഫ്രിക്ക

ഇന്നു തോറ്റാല്‍ പെട്ടി മടക്കാം, പാകിസ്ഥാന് ഇന്ന് മരണപ്പോരാട്ടം; ഇന്ത്യയെ മറികടന്ന് ഒന്നാമതെത്താൻ ദക്ഷിണാഫ്രിക്ക

സ്വന്തം ലേഖിക

ചെന്നൈ : ലോകകപ്പില്‍ പാകിസ്ഥാന് ഇന്ന് നിര്‍ണായക മത്സരം. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലാണ് മത്സരം.  ഇന്ത്യയോട് ഉള്‍പ്പടെ തുടര്‍ച്ചയായ മൂന്ന് തോല്‍വി. ടീമിലെ പടലപ്പിണക്കങ്ങള്‍. 0വിമര്‍ശന ശരങ്ങളുമായി മുൻതാരങ്ങള്‍. അന്ത്യശാസനവുമായി ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാനും ക്യാപ്റ്റൻ ബാബര്‍ അസമിനും ചെന്നൈയില്‍ ഇന്ന് എല്ലാം കൊണ്ടും ജീവന്മരണ പോരാട്ടമാണ്.

ലോക ഒന്നാം നമ്ബര്‍ ബാബര്‍ അസം ഉള്‍പ്പടെയുള്ള ബാറ്റര്‍മാരുടെ മോശം ഫോമും, നനഞ്ഞ പടക്കമായ പേസര്‍മാരും, ക്ലബ് ക്രിക്കറ്റിന്‍റെ പോലും നിലവാരമില്ലാത്ത സ്പിന്നര്‍മാരും, അബദ്ധങ്ങളുടെ ഘോഷയാത്ര തീര്‍ത്ത ഫീല്‍ഡര്‍മാരും. ലോകകപ്പില്‍ കാര്യങ്ങളൊന്നും പാകിസ്ഥാന്‍റെ വഴിക്കല്ല.   ബാബര്‍ അസം പറയുന്നത് പോലെ തോളോട് തോള്‍ ചേര്‍ന്ന് പൊരുതിയാല്‍ വിജയവഴിയില്‍ തിരിച്ചെത്താമെന്ന് പാക് പ്രതീക്ഷ. സെമിയിലേക്കുള്ള ദൂരം കുറയ്ക്കാനാണ് ദക്ഷിണാഫ്രിക്കയുടെ പടയൊരുക്കം.  ടൂര്‍ണമെന്‍റില്‍ മൂന്ന് സെഞ്ച്വറി നേടിയ ക്വിന്‍റൻ ഡീകോക്ക് ഉള്‍പ്പടെയുള്ള ബാറ്റര്‍മാരും, റബാഡ നയിക്കുന്ന ബൗളിംഗ് നിരയും പടിക്കല്‍ കലമുടയ്ക്കുന്നവരെന്ന നാണക്കേട് ഇത്തവണ മാറ്റാൻ ഒരുങ്ങി തന്നെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകകപ്പിലെ നേര്‍ക്ക് നേര്‍ പോരാട്ടങ്ങളില്‍ നേരിയ മുൻ തൂക്കം ദക്ഷിണാഫ്രിക്കയ്ക്ക്. അഞ്ചില്‍ മൂന്നെണ്ണത്തില്‍ ജയം. എന്നാല്‍ അവസാന രണ്ട് ലോകകപ്പുകളിലും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ ജയം പാകിസ്ഥാന് സ്വന്തം. 1992ലെ ലോകകപ്പിലും സെമി കാണലിന്‍റെ പുറത്താകലിന്‍റെ വക്കിലൂടെ പാകിസ്ഥാന്‍ കടന്നു പോയിട്ടുണ്ട്. അന്ന് തുടര്‍ച്ചയായി അഞ്ച് ജയങ്ങളുമായി പാകിസ്ഥാന്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ കിരീടം നേടിയാണ് തിരിച്ചുവന്നത്. അന്നത്തെ പാക് ടീമന്‍റെ പ്രകടനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊളളാന്‍ പാകിസ്ഥാന് കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ കളിച്ച അഞ്ച് കളിലകളില്‍ നാലിലും 300ന് മുകളില്‍ സ്കോര്‍ ചെയ്ത ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയാവും പാക് ബാറ്റിംഗ് നിരയുടെ വെല്ലുവിളി.