play-sharp-fill
വനിതാ ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ പരസ്യ സ്വയംഭോഗം; ദൃശ്യങ്ങൾ സഹിതം പരാതി നല്കി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ; നടപടിയെടുത്ത് പൊലീസ്

വനിതാ ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ പരസ്യ സ്വയംഭോഗം; ദൃശ്യങ്ങൾ സഹിതം പരാതി നല്കി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ; നടപടിയെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

ഡൽഹി: രാത്രിയിൽ ഗേൾസ് ഹോസ്റ്റലിന് പുറത്ത് റോഡിൽ നിൽക്കുന്ന ഒരാൾ സ്വയംഭോഗം ചെയ്യുന്നതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാള്‍ പൊലീസിന് പരാതി നല്കി. സംഭവത്തിൽ എത്രയും വേഗം നടപടി വേണമെന്ന് സ്വാതി മാലിവാള്‍ ആവശ്യപ്പെട്ടു.

ജൂൺ 12ന് അര്‍ധരാത്രി ഡൽഹി ഹഡ്സൺ ലെയിനിലെ പിജി ഹോസ്റ്റലിന് മുന്നിലാണ് സംഭവം.‘രാത്രിയിൽ ഗേൾസ് ഹോസ്റ്റലിന് പുറത്ത് റോഡിൽ നിൽക്കുന്ന ഒരാൾ സ്വയംഭോഗം ചെയ്യുന്നതായി ഞങ്ങൾക്ക് രണ്ട് പരാതികൾ ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വീഡിയോകളും ഒരേ വ്യക്തിയുടേതാണെന്ന് തോന്നുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിന് നോട്ടീസ് നൽകുകയും വിഷയത്തിൽ നടപടി സ്വീകരിച്ച റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയം വളരെ ഗൗരവമുള്ളതാണ്,’ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് സ്വാതി മാലിവാള്‍ കുറിച്ചു.

വിഷയത്തിൽ നടപടി സ്വീകരിച്ച റിപ്പോർട്ട് ആവശ്യപ്പെട്ട് ജൂൺ 19ന് ഡൽഹി പോലീസിന് നോട്ടീസ് അയച്ചു. എന്നാൽ, ഡൽഹി പൊലീസ് ഇക്കാര്യത്തിൽ മറുപടി നൽകിയില്ല. തുടർന്ന്, ജൂൺ 28ന് ഡിസിഡബ്ല്യുവിന് മുന്നിൽ ഹാജരാകാൻ മൗറീസ് നഗറിലെ എസ്എച്ച്ഒയോട് കമ്മീഷൻ ആവശ്യപ്പെടുകയും എടിആർ റിപ്പോർട്ട് തേടുകയുമായിരുന്നു.