വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ് : സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ തിരുത്തല്‍ വരുത്തി കോടതിയില്‍ ഹാജരാക്കി ; മലയീൻകീഴ് മുൻ എസ് എച്ച് ഒ എ വി സൈജുവിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി ; ; ജാമ്യം റദ്ദാക്കിയത് ഉടൻ കസ്റ്റഡിയില്‍ എടുക്കണമെന്ന ഉത്തരവോടെ
സ്വന്തം ലേഖകൻ
കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ മലയീൻകീഴ് മുൻ എസ് എച്ച് ഒ എ വി സൈജുവിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത് വ്യാജരേഖ ഹാജരാക്കിയെന്ന കാരണത്താല്‍. വിധി പകർപ്പ് ഇന്നലെ പുറത്തുവന്നു. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യം റദ്ദാക്കിയത്. പീഡനക്കേസിലെ പരാതിക്കാരിയായ ഡോക്ടറുടെ ഹർജിയിലാണ് നടപടി. സൈജു ജിഡി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈം ബ്രാഞ്ചും കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ സൈജുവിനെ കസറ്റഡിയിലെടുത്ത് ബന്ധപ്പെട്ട കോടതിക്ക് മുമ്ബാകെ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കോടതി ജാമ്യം അനുവദിച്ച കാലാവധിയില്‍ രണ്ടുക്രിമിനല്‍ കേസുകളില്‍ കൂടി എ വി സൈജു ഉള്‍പ്പെട്ടതും ഹൈക്കോടതി കണക്കിലെടുത്തു. ഒത്തുതീർപ്പിന്റെ പേരില്‍ ഈ കേസുകള്‍ റദ്ദാക്കിയെങ്കിലും, രണ്ടുകേസുകള്‍ പ്രതിക്കെതിരെ എടുത്തു എന്നത് മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന ഹർജിയില്‍ കോടതി പരിഗണിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ തിരുത്തല്‍ വരുത്തി കോടതിയില്‍ ഹാജരാക്കിയെന്ന ആരോപണത്തെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. സൈജു ജിഡി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈം ബ്രാഞ്ചും കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ മറ്റൊരു പീഡനക്കേസും എത്തി. ഇതിലെ ഇരയെ ഭീഷണിപ്പെടുത്തി ആ കേസ് പിൻവലിച്ചു. എന്നാല്‍ മലയിൻകീഴിലെ പരാതിയില്‍ ഡോക്ടർ നിയമ നടപടിയുമായി മുമ്ബോട്ട് പോയി. ഇതോടെ ഹൈക്കോടതിയില്‍ നിന്നും നീതി കിട്ടി. ബലാത്സംഗ കേസിലെ പരാതിക്കാരിയായ ഡോക്ടർ, സൈജു ജിഡിയില്‍ തിരുത്തല്‍ വരുത്തിയെന്നാരോപിച്ച് നല്കിയ ഹർജിയിലാണ് നടപടി.
ഡോക്ടർക്കെതിരെ താൻ നേരത്തെ പരാതി നല്‍കിയെന്നതിന്റെ രേഖയാണ് സ്റ്റേഷനില്‍ വ്യാജമായി തിരുകി കയറ്റിയത്. മുൻ വൈരാഗ്യമാണ് ബലാത്സംഗ പരാതിക്ക് പിന്നില്‍ എന്ന് വരുത്തുന്നതിനാണ് ജനറല്‍ ഡയറിയില്‍ തിരുത്തല്‍ വരുത്തിയതെന്നായിരുന്നു ആരോപണം. വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും സൈജു ബലാത്സംഗം ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതി.
പരാതികളെ തുടർന്ന് എറണാകുളം കണ്ട്രോള് റൂമിലേക്ക് സൈജുവിനെ മാറ്റിയിരുന്നു. ആദ്യ പീഡന പരാതിയില്‍ ജാമ്യം നേടാൻ മലയിൻ കീഴ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിന്റെ സഹായത്താല്‍ വ്യാജ രേഖ ചമച്ചിരുന്നു. ഈ വ്യാജ രേഖ കാട്ടിയാണ് സി ഐ ആദ്യ കേസില്‍ ജാമ്യം നേടിയത്. ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയത് വ്യാജ രേഖകള്‍ ഹാജരാക്കിയാണെന്ന് ഇര തന്നെ നേരിട്ട് ഡി ജി പി യ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിശോധിച്ച ക്രൈംബ്രാഞ്ച് പരാതിയില്‍ കഴമ്ബുണ്ടെന്നു ജാമ്യം നേടാൻ സി ഐ സൈജു വ്യാജ രേഖ ചമച്ചുവെന്നു കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു തുടർ നടപടി സ്വീകരിക്കാൻ ഡി ജി പി തിരുവനന്തപുരം റൂറല്‍ എസ് പി യ്ക്ക് നിർദ്ദേശം നല്കി. ഡി ജി പി യുടെ നിർദ്ദേശം വ്യക്തമാക്കുന്ന പ്രത്യേക സർക്കുലർ റുറല്‍ എസ് പി ആഫീസില്‍ ലഭിച്ചു. രണ്ടാമത്തെ പീഡന പരാതി സംബന്ധിച്ച കേസ് ക്വാഷ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുമ്ബോഴായിരുന്നു ഇത്. എന്നാല്‍ ഈ നീക്കമൊന്നും എങ്ങുമെത്തിയില്ല. പൊലീസ് സേനയിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ രണ്ട് പീഡന കേസില്‍ പ്രതിയാകുക അതില്‍ ഒരു കേസില്‍ നിന്നും രക്ഷപ്പെടാൻ വ്യാജ രേഖ ചമയ്ക്കുക ഇതൊക്കെ തെളിഞ്ഞ സാഹചര്യത്തില്‍ സി ഐ സൈജുവിനെ പിരിച്ചു വിടുമെന്ന് സൂചനകളുണ്ടായിരുന്നു.
മുമ്ബ് മലയിൻകീഴ് സ്റ്റേഷനിലിരിക്കുമ്ബോള് വനിതാ ഡോക്ടറെ പീഡിപ്പിച്ചതാണ് സിഐയ്ക്ക് എതിരെയുള്ള ആദ്യ കേസ്.. ആ സംഭവത്തില്‍ ജാമ്യം ലഭിക്കാൻ വ്യാജരേഖ ചമച്ചതിന് കൊച്ചി കണ്ട്രോള് റൂം സിഐ.യായിരുന്ന സൈജു സസ്പെൻഷനിലായിരുന്നു. സൈജുവും മലയിൻകീഴ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന പ്രദീപും ചേർന്ന് വനിതാ ഡോക്ടർ പണം ആവശ്യപ്പെട്ടു എന്ന് വ്യാജരേഖ ചമയ്ക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടർന്നാണ് രണ്ടുപേരെയും സസ്പെൻഡ് ചെയ്തത്. തൊട്ടുപിന്നാലെ അതേ മാസം തന്നെ നെടുമങ്ങാട് സ്റ്റേഷനില്‍ പുതിയ പീഡന പരാതിയുമെത്തി. ഡോക്ടറെ പീഡിപ്പിച്ച സംഭവത്തില്‍ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ വീണ്ടും ക്രിമിനല്‍ക്കേസുകളില്‍ പെടുകയാണെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് ഉത്തരവിലുണ്ടായിരുന്നു.
നേരത്തെ മലയില്‍കീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോള്‍ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിലും അട്ടിമറിയിലൂടെയാണ് അറസ്റ്റ് ഒഴിവാക്കിയത്. 2019 ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്ബോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ദന്തഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്.
സൈജു കാരണം ഭർത്താവ് പിണങ്ങി പോയെന്നും വനിത ഡോക്ടർ പരാതിപ്പെട്ടിരുന്നു. അന്നും പരാതിക്കാരിക്കെതിരെ സൈജുവിന്റെ ഭാര്യ കേസുമായി എത്തിയിരുന്നു. രണ്ടാമത്തെ പീഡന പരാതിയില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തതോടെയാണ് സി ഐ സൈജു ഒളിവില്‍ പോയത്. ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിക്കുകയുംചെയ്തു. പിന്നീട് ഈ കേസ് തന്നെ ഇല്ലാതാക്കി. ഇതിനിടെയിലും ആദ്യ കേസിലെ ഇര പോരാട്ടം തുടർന്നു. ഇതാണ് ഇപ്പോള്‍ ഹൈക്കോടതിയിലെ ജാമ്യം റദ്ദാക്കലിന് കാരണം.
സൈജുവിന് സ്ഥിരം ജാമ്യത്തിന് വിചാരണകോടതിയെ സമീപിക്കാമെന്ന് വിധിയില്‍ പറയുന്നുണ്ട്. കേരളാ പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡന്റായിരുന്നു മുമ്ബ് സൈജു.