യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : കൊലപാതകമെന്ന് സംശയം ; സംഭവ സമയം പ്രദേശത്ത് എത്തിയ ബൈക്ക് കേന്ദ്രികരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ്
കോഴിക്കോട് : പേരാമ്പ്രയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം. സംഭവ സമയം പ്രദേശത്ത് എത്തിയ ബൈക്ക് കേന്ദ്രികരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. അനു ധരിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതിലും ദുരൂഹതയെന്ന് കുടുംബം ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് നൊച്ചാട് സ്വദേശി അനുവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനു ധരിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതും ശരീരത്തിലെ പാടുകളും ദുരൂഹത ഉളവാക്കുന്നതെന്ന് കുടുംബം പറയുന്നു.
സംഭവ സമയത്ത് പ്രദേശത്ത് എത്തിയ ബൈക്ക് കേന്ദ്രികരിച്ച് അന്വേഷണം നടക്കുന്നതായി പേരാമ്പ്ര ഡി വൈ എസ് പി അറിയിച്ചു. അനുവിന്റെ ശരീരത്തില്‍ മുറിപാടുകളും ചതവും ഉണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണം വിറ്റത് ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വര്‍ണം കവരുന്നതിനിടെയുണ്ടായ അക്രമം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പൊലിസ് സംശയിക്കുന്നത്. സംഭവ സമയം ചുവന്ന ബൈക്കില്‍ പ്രദേശത്ത് എത്തിയ വ്യക്തിയുടെ ദൃശ്യങ്ങളും കാണാതയ സ്വര്‍ണാഭരണങ്ങളുടെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.
പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രികരിച്ച് പേരാമ്പ്ര ഡിവൈ എസ് പി യുടെ നേതൃത്വത്തില്‍ 3 സംഘങ്ങളായാണ് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ടി പി രാമൃഷ്ണന്‍ എം എല്‍ എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.