Spread the love

ഹരിയാന: കാർ യാത്രയുടെ വാടക ആവശ്യപ്പെട്ട ഡ്രൈവറെ പീഡന കേസിൽ കൊടുക്കാൻ ശ്രമിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ആയിരുന്നു സംഭവം.

video
play-sharp-fill

മണിക്കൂറുകള്‍ നീണ്ട കാര്‍ യാത്രയ്ക്ക് ശേഷം യാത്രക്കൂലി നല്‍കാന്‍ വിസമ്മതിച്ച യുവതി ഡ്രൈവറെ പീഡനക്കേസിലോ അല്ലെങ്കില്‍ മോഷണ കേസിലോ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ജ്യോതി ദലാല്‍ കാര്‍ ബുക്ക് ചെയ്തു. യാത്രയ്ക്കിടെ പണം ചോദിച്ചപ്പോള്‍ 700 രൂപ നല്‍കി. വിവിധ സ്ഥലങ്ങളില്‍ വെച്ച്‌ യുവതി ഭക്ഷണവും വാങ്ങി കഴിച്ചിരുന്നു. ഇതിന്റെയെല്ലാം പണം നല്‍കിയത് ഡ്രൈവറായിരുന്നു. ഉച്ചയോടെ യാത്ര അവസാനിപ്പിച്ച്‌ കാര്‍ വാടക ആവശ്യപ്പെട്ടപ്പോള്‍ യുവതി കുപിതയായി. പണം നല്‍കാന്‍ വിസമ്മതിച്ചതിന് പുറമെ മോഷണമോ പീഡനമോ ആരോപിച്ച്‌ ഡ്രൈവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്‍ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ സെക്ടര്‍ 29 പോലീസ് സ്റ്റേഷനില്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ മുന്‍പും സമാന തട്ടിപ്പുകള്‍ നടത്തിയ വ്യക്തിയാണ് മനസ്സിലായി. മുന്‍പ് ഒരു സലൂണിനെ 20000 രൂപയും മറ്റൊരു കാര്‍ ഡ്രൈവറുടെ 2000 രൂപയും ഇവര്‍ തട്ടിയെടുത്തതായി പോലീസ് പറയുന്നു.