play-sharp-fill
ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാറ്റുന്നതിനിടെ പന ദേഹത്ത് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം ; അപകടത്തിൽ കൊച്ചുമകൾക്കും പരിക്കേറ്റു

ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാറ്റുന്നതിനിടെ പന ദേഹത്ത് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം ; അപകടത്തിൽ കൊച്ചുമകൾക്കും പരിക്കേറ്റു

കോഴിക്കോട് : ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാറ്റുന്നതിനിടെ പന ദേഹത്ത് വീണ് വയോധിക മരിച്ചു. പന്തീരാങ്കാവ് അരമ്ബചാലില്‍ ചിരുതക്കുട്ടിയാണ് (88) മരിച്ചത്.

ഇവരുടെ തൊട്ടടുത്ത പറമ്ബില്‍ വീടുനിർമാണത്തിനായി ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാറ്റുമ്ബോഴായിരുന്നു അപകടം നടന്നത്. മണ്ണെടുക്കുന്നതിനിടെ പന വീടിനു മുകളിലേക്ക് വീഴുകയായിരുന്നു.

വീടിന് പുറത്തുനില്‍ക്കുകയായിരുന്ന ചിരുതകുട്ടിയുടെ ശരീരത്തിലേക്ക് പനയുടെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മകൻ വിനോദിന്റെ അഞ്ചുവയസ്സുകാരിയായ മകള്‍ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ചിരുതക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പന ആദ്യം പ്ലാവിലേക്കാണ് മറിഞ്ഞത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ചിരുതക്കുട്ടിയുടെ ദേഹത്തേക്ക് പനയും പ്ലാവും കൂടി വീഴുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.

വിവരമറിഞ്ഞ് പന്തീരങ്കാവ് പോലീസും താലൂക്ക് ദുരന്തനിവാരണ സേന ടിഡിആർഎഫ് വളണ്ടിയർമാരും സ്ഥലത്തെത്തി. പരേതനായ ജോയിയുടെ ഭാര്യയാണ് ചിരുത. താലൂക്ക് ദുരന്തനിവാരണ സേന വളണ്ടിയർമാരും നാട്ടുകാരും വീടിന് മുകളില്‍ വീണ മരം നീക്കാനുള്ള പരിശ്രമത്തിലാണ്.