മൂന്ന് വീലുള്ള സൈക്കിളില്‍ കറങ്ങി നടന്ന് പരിസരം നിരീക്ഷിക്കും; രണ്ട് ദിവസത്തെ നിരീക്ഷണത്തിനൊടുവിൽ രാത്രി ക്ഷേത്രത്തില്‍ കയറി മോഷണം; 21കാരൻ മുക്കിയത് അരലക്ഷത്തിന്റെ പണവും വസ്‌തുക്കളും; യുവാവ് പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: പൊന്നാട് ശ്രീ വിജയവിലാസം സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ ഡല്‍ഹി സ്വദേശി രാജു ( 21)വിനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വീലുള്ള സൈക്കിളില്‍ കറങ്ങി നടന്ന് വീടും പരിസരവും നിരീക്ഷിച്ച ശേഷമാണ് പ്രതി മോഷണം നടത്തുന്നത്.
രണ്ട് ദിവസത്തെ നിരീക്ഷണത്തിനുശേഷമാണ് അമ്ബലത്തിന്റ മതില്‍ ചാടി കടന്ന് തിടപ്പള്ളിയില്‍ വച്ചിരുന്ന ഉരുളികളും, തളികകളും നിവേദ്യ പാത്രങ്ങളും ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വിളക്കുകളും ഉള്‍പ്പടെ അൻപതിനായിരം രൂപ വില വരുന്ന വസ്തുക്കള്‍ മോഷ്ടിച്ച് കടന്നു കളഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ണഞ്ചേരി സി.ഐ നിസാമുദ്ദീൻ. ജെ, എസ്.ഐ റെജിരാജ്. വി. ഡി, സീനിയര്‍ സി.പി.ഒ ഉല്ലാസ്, ഷാനവാസ്, ഷൈജു, സി.പി.ഒ വിഷ്ണു എന്നിവരാണ് ന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Third Eye News Live
0