ഭാര്യയെ പങ്കുവയ്ക്കാന്‍ തയ്യാറെന്ന് പരസ്യം; ഇലക്ട്രിക്കൽ ഷോപ്പ് സെയിൽസ്മാനായ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖിക
ബെംഗളൂരു : ഭാര്യയെ പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ഇന്‍റര്‍നെറ്റില്‍ പരസ്യം നൽകിയ യുവാവ് അറസ്റ്റിൽ. ഇലക്ട്രിക്കൽ ഷോപ്പ് സെയിൽസ്മാനായ വിനയ് കുമാറിനെയാണ് (28) ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
ഐ.ടി. ആക്ട് പ്രകാരമാണ് വിനയ് കുമാറിന്‍റെ അറസ്റ്റ്. ഭാര്യയെ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് വിനയ് സോഷ്യല്‍മീഡിയയിലൂടെ സ്ഥിരമായി മെസേജുകള്‍ അയക്കാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
മെസേജുകള്‍ കണ്ടു വരുന്നവർ തുടര്‍ന്നുള്ള ഇടപാടുകള്‍ ടെലഗ്രാം വഴിയാണ് നടത്തിയിരുന്നത്. സമ്മതമാണെങ്കില്‍ വീട്ടിലേക്ക് ക്ഷണിക്കും.
സമൂഹ മാധ്യമങ്ങളില്‍ സ്ത്രീയുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് പരസ്യം നല്‍കിയിരുന്നത്. ട്വിറ്റര്‍ വഴി ഇടപാടുകാരെ ലഭിച്ചതായും പൊലീസ് പറയുന്നു.
അശ്ലീല വീഡിയോകള്‍ക്ക് അടിമയായ വിനയ് കുമാര്‍ ഭാര്യയെയും കാണാന്‍ പ്രേരിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു വയസുള്ള മകനും ഇവര്‍ക്കുണ്ട്.