play-sharp-fill
71കാരൻ കുഴഞ്ഞു വീണ് മരിച്ചു ; ഭർത്താവ് മരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും വിടവാങ്ങി

71കാരൻ കുഴഞ്ഞു വീണ് മരിച്ചു ; ഭർത്താവ് മരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും വിടവാങ്ങി

സ്വന്തം ലേഖകൻ

ആലപ്പുഴ: ഭർത്താവ് മരിച്ച് മണിക്കൂറുകളുടെ വ്യത്യസത്തിൽ ഭാര്യയും വിടവാങ്ങി. ചേർത്തലയിൽ ആറാട്ടുപുഴ കള്ളിക്കാടോ കൂട്ടുങ്കൽ സഹദേവനും ഭാര്യ സതിയമ്മയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.

കഴിഞ്ഞ ദിവസം കുഴഞ്ഞു വീണതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സഹദേവൻ (71) തിങ്കളാഴ്‌ച രാവിലെ മരിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് സഹദേവന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവിന്റെ ചിതയെരിഞ്ഞു തീരും മുൻപ് ചൊവ്വാഴ്ച പുലർച്ചെയോടെ കിടപ്പു രോ​ഗിയായ സതിയമ്മയും (68) മരിച്ചു. സതിയമ്മയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടന്നു. മക്കൾ: ഷാജിക്കുട്ടൻ, ശാൻറിമോൾ, ഷാബു. മരുമക്കൾ: അനിത, സജീവ്, കാർത്തിക.