പതിവ് തെറ്റിച്ചത് ഇഷ്ടപ്പെട്ടില്ല…! ഫോട്ടോ ഷൂട്ടിനെത്തിയ വധൂവരന്മാര്‍ക്ക് നേരെ കുറുമ്പുകാട്ടി ആന; എറിഞ്ഞ ഓല മടല്‍ പാഞ്ഞുപോയത് വരൻ ജയശങ്കറിന്റെ തോളില്‍ ഉരസി

Spread the love

സ്വന്തം ലേഖിക

കൊല്ലം: ഫോട്ടോ ഷൂട്ടിനെത്തിയ വധൂവരന്മാര്‍ക്ക് നേരെ കുറുമ്പുകാട്ടി ആന ഓലമടല്‍ എറിയുന്നതാണ് ഇന്നലെ പുറത്തുവന്ന കാഴ്ച.

പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ അഞ്ചിനായിരുന്നു സംഭവം. പന്മന സൗപര്‍ണികയില്‍ ഗ്രീഷ്മയുടെയും മാവേലിക്കര സ്വദേശി ജയശങ്കറിന്റെയും വിവാഹം കഴിഞ്ഞുള്ള ഫോട്ടോ ഷൂട്ട് പൂര്‍ത്തിയാക്കി മടങ്ങുമ്പോഴാണ് ശരവണന്‍ എന്ന ആന കുറുമ്ബ് കാട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരന്‍ ജയശങ്കറിന്റെ തോളില്‍ ഉരസിയാണ് മടല്‍ പാഞ്ഞുപോയത്. ചെറുപ്പം മുതല്‍ ഗ്രീഷ്മയുമായി ശരവണന് അടുത്ത ചരിചയമുണ്ട്.

ഗ്രീഷ്മയുടെ പിതാവ് റിട്ട. ക്യാപ്ടന്‍ രാധാകൃഷ്ണന്‍ കൂടി അംഗമായിരിക്കുന്ന ക്ഷേത്രോപദേശക സമിതി വര്‍ഷങ്ങള്‍ക്ക് മുമ്ബ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയതാണ് ശരവണനെ.

വീട്ടില്‍ വരുമ്പോള്‍ ഗ്രീഷ്മ ഭക്ഷണവും നല്‍കിയിരുന്നു. സാധാരണ ശരവണനെ കാണാന്‍ പോകുമ്പോള്‍ കൈയില്‍ ഭക്ഷണം കരുതാറുണ്ടായിരുന്നു.
ഇത്തവണ അതില്ലാതെ പോയതാവാം ആനയെ പ്രകോപിപ്പിച്ചത്.