
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആറ് കോടിയോളം രൂപയുടെ സമാശ്വാസ ധനസഹായം മാനേജ്‌മെന്‍റ് നല്‍കും.
തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥർ മാനേജ്മെന്റുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.
2015 ഫെബ്രുവരി മുതല്‍ 2024 ഡിസംബർ വരെയുള്ള പി.എഫ്. കുടിശ്ശികയായ 2,73,43,304/- രൂപയും ആയതിന് പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ നിർദ്ദേശിക്കുന്ന പിഴപ്പലിശയും തൊഴിലാളികള്‍ക്ക് 2023-24, 2024-25 വർഷങ്ങളിലെ ബോണസായി മൊത്തം 4,43,995/ രൂപയും 2022, 2023, 2024 വർഷങ്ങളിലെ ആന്വല്‍ ലീവ് സറണ്ടർ ആനുകൂല്യമായി 14,20,591/-രൂപയും 2019,2023 വർഷങ്ങളിലെ സാലറി അരിയർ ആയ 4,46,382/- രൂപയും പ്രൊവിഡന്റ് ഫണ്ടില്‍ അധികമായി ഈടാക്കിയ 7,21,240/- രൂപയും തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും 4 മാസത്തെ വേതന കുടിശ്ശികയായ 17,93,087/- രൂപയും തൊഴിലാളികള്‍ക്ക് 6 വർഷത്തെ വെതർ പ്രൊട്ടക്ടീവ് ആനുകൂല്യമായി പ്രതിവർഷം 350/- രൂപ എന്ന നിരക്കില്‍ 6 വർഷകാലം നല്‍കാനുള്ള 3,25,500/- രൂപയും ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഉത്തരവില്‍ ഉള്‍പ്പെട്ടതടക്കം 150 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുകയായ 2,35,09,300/- രുപയും Unclaimed dues ആയ 33,67,409/- രൂപയും വിവിധ ഹെഡുകളിലായി തൊഴിലാളികള്‍ക്ക് മാനേജുമെന്റ് നല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group