play-sharp-fill
സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കാണാന്‍ പോയി; മധ്യവയസ്‌കൻ മലമുകളില്‍ നിന്ന് വീണു മരിച്ചു

സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കാണാന്‍ പോയി; മധ്യവയസ്‌കൻ മലമുകളില്‍ നിന്ന് വീണു മരിച്ചു

സ്വന്തം ലേഖകൻ

പാലക്കാട്: കൊല്ലങ്കോട് വെള്ളച്ചാട്ടം കാണാന്‍ പോയയാള്‍ മലമുകളില്‍ നിന്ന് വീണു മരിച്ചു. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ പോയ വടവന്നൂര്‍ സ്വദേശി ഗോപീദാസ്(51) ആണ് മരിച്ചത്.

ഇന്നു രാവിലെ വീട്ടില്‍നിന്നു സുഹൃത്തായ ദേവനൊപ്പമാണ് വെള്ളച്ചാട്ടം കാണാന്‍ പോയത്. മല മുകളിലേക്ക് മൂന്നു കിലോമീറ്ററോളം കയറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നേരത്തെ ശ്രമത്തിന് ഒടുവില്‍ വൈകീട്ടു നാലരയോടെയാണ് മൃതദേഹം അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നു താഴെയെത്തിച്ചത്. പിന്നീട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.