play-sharp-fill
മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം; മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളിൽ  കുടിനീര് കിട്ടാക്കനി

മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം; മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളിൽ കുടിനീര് കിട്ടാക്കനി

 

മുണ്ടക്കയം:  ചൂട് കനക്കുകയാണ് ദിവസേന ചൂടിന്റെ കാഠിന്യത്തിന് മൂർച്ഛയേറുമ്പോൾ മലയോര പ്രദേശത്തിലെ ആളുകൾ വെള്ളത്തിനായി നട്ടം തിരിയുകയാണ്. ജില്ലയിൽ അശ്വാസമായി മഴ പെയ്തെങ്കിലും യാതൊരു മാറ്റവും ചൂടിന് സംഭവിച്ചിട്ടില്ല.

മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ നൂറുകണക്കിനു ഗ്രാമങ്ങളില്‍ കുടിനീര് കിട്ടാക്കനിയായിരിക്കുകയാണ്. ചില പ്രദേശങ്ങളിലെല്ലാം വെള്ളം. ലോറിയിൽ എത്തുക്കുന്നുണ്ട്. എന്നാൽപ്പോലും പ്രാഥമിക ആവശ്യങ്ങൾക്ക് ഒന്നും തന്നെ വെള്ളം. കിട്ടാനില്ലാത്ത അവസ്ഥയാണ്. മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ മണിമലയാര്‍, പുല്ലകയാര്‍, അഴുതയാര്‍ എന്നിവ വറ്റിവരണ്ടു. തോടുകളില്‍ കുടിവെള്ളത്തിനായി പലയിടത്തും ഓലി നിര്‍മിച്ചു പരീക്ഷിച്ചിട്ടും യാതൊരു ഉപകാരവുമില്ല.

മുണ്ടക്കയം പഞ്ചായത്തിലെ സ്രാമ്ബി, വെള്ളനാടി, പുഞ്ചവയല്‍, ഇഞ്ചിയാനി, ചെളിക്കുഴി, പറത്താനം, വരിക്കാനി, വണ്ടന്‍പതാല്‍, കരിനിലം, മുപ്പത്തിയൊന്നാംമൈല്‍ അടക്കം നിരവധി പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. മേഖലയില്‍ സര്‍ക്കാറിന്റെ സമഗ്ര കുടിവെള്ള പദ്ധതി വരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ എന്നാല്‍, ഈ വേനല്‍ കടന്നുപോകും വരെ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിക്കല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടാനാകാതെ ബുദ്ധിമുട്ടിലാണ്. വല്ലീറ്റ, താളുങ്കല്‍, പറത്താനം, തേന്‍പുഴ, കൊടുങ്ങ, പ്ലാപ്പള്ളി, ചാത്തന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളമില്ലാതെ ജനം വലയുകയാണ്. പുല്ലകയാറിന്റെ വിവിധ ഭാഗങ്ങളില്‍ ഓലി നിര്‍മിച്ചിട്ടുണ്ട്. കൊക്കയാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമത്തത്തിന് കുറവില്ല.

വളരെ ദൂരം സഞ്ചരിച്ചാണ് പ്രദേശത്തുള്ളവർ വെള്ളം കൊണ്ടു വരുന്നത്. പഞ്ചായത്തിന്റെ പരിധിയിൽ ഓലികൾ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും നിരാശയാണ് ഫലം. ഓരോ പ്രദേശത്തിന്റെയും അവസ്ഥ ദിനം പ്രതി മോശമായി കൊണ്ടിരിക്കുകയാണ്.