play-sharp-fill
വോട്ടിംഗ് ഇനി വളരെയെളുപ്പം; മെഷീനിൽ പുതിയ ക്രമീകരണവുമായി ഇലക്ഷൻ കമ്മീഷൻ ;അന്യസംസ്ഥാനങ്ങളിൽ താമസമാക്കിയവർക്കും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാം

വോട്ടിംഗ് ഇനി വളരെയെളുപ്പം; മെഷീനിൽ പുതിയ ക്രമീകരണവുമായി ഇലക്ഷൻ കമ്മീഷൻ ;അന്യസംസ്ഥാനങ്ങളിൽ താമസമാക്കിയവർക്കും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാം

സ്വന്തം ലേഖകൻ

ഡൽഹി : വോട്ടിംഗ് മെഷീനിൽ പുതിയ ക്രമീകരണവുമായി ഇലക്ഷൻ കമ്മീഷൻ. ഇനി അന്യസംസ്ഥാനങ്ങളിൽ താമസമാക്കിയവർക്കും സ്വന്തം സംസ്ഥാനത്ത് തന്നെ വോട്ടു ചെയ്യാം. ഇതിനു സൗകര്യമൊരുക്കുന്ന പദ്ധതി ഒരുക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഇതോടെ ഇപ്പോഴുള്ള സ്ഥലങ്ങളിൽ താമസിച്ചുകൊണ്ടു തന്നെ സ്വന്തം മണ്ഡലത്തിലെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാനാകും.
ഈ വിധത്തിൽ തെരഞ്ഞെടുപ്പ് നടത്തുമ്പോൾ വോട്ടിംഗ് ശതമാനത്തിലും ഗണ്യമായ മാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് കമ്മീഷൻ കരുതുന്നു. ഇത് സംബന്ധിച്ച് 16 രാഷ്ട്രിയ പാർട്ടികളോട് പദ്ധതിയുടെ കരട് അടുത്തമാസം വിശദീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിഥി തൊഴിലാളികൾക്കടക്കം വോട്ട് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ തൊഴിലിനായി പോകുന്നവർ വോട്ടെടുപ്പിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നതിന് വിമുഖത കാട്ടുന്നു. ഇതേത്തുടർന്ന് വടക്കേഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും, പോളിങ്ങിൽ വലിയ കുറവുണ്ടാകുന്നത് പരിഗണിച്ചാണ് പുതിയ പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയത്.

റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രോട്ടോടൈപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വികസിപ്പിച്ചത്. പ്രത്യേകം ക്ഷണിക്കപ്പെട്ട രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്ക് മുമ്പിൽ ജനുവരി 26 ന് നടക്കുന്ന ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പദ്ധതി അവതരിപ്പിക്കും. ഇതിന്റെ പ്രവർത്തനവും വിശദീകരിക്കും.

ഒരു പൊതുമേഖലാ സ്ഥാപനം വികസിപ്പിച്ചെടുത്ത മൾട്ടി റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ, ഒരു വിദൂര പോളിംഗ് ബൂത്തിൽ നിന്ന് 72 മണ്ഡലങ്ങൾ വരെ കൈകാര്യം ചെയ്യാൻ കഴിയും. തെരഞ്ഞെടുപ്പ് പ്രക്രിയയോടുള്ള നിസംഗത മാറ്റാനും, യുവാക്കളുടേയും നഗരവാസികളുടേയും പങ്കാളിത്തം ഉറപ്പാക്കാനും പുതിയ പദ്ധതി വലിയ ചുവടുവെയ്പ്പാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ കുമാർ പറഞ്ഞു.

Tags :