
കോട്ടയം:ആറു പതിറ്റാണ്ടായി ആതുര ശുശ്രൂഷാ രംഗത്ത് മികച്ച സേവനം നൽകുന്ന പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്ത്വത്തിൽ ചുങ്കപ്പാറയിൽ ആരംഭിച്ച ഗ്രാമശുപത്രി ഈ നാടിന്റെ ആരോഗ്യ സംരക്ഷണം ഏറ്റെടുത്തു കഴിഞ്ഞു എന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ചുങ്കപ്പാറയിൽ ഗ്രാമശുപത്രി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവല്ല അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ തോമസ് മാർ കുറിലോസ് അദ്ധ്യക്ഷത വഹിച്ചു .ഓ.പി. കാർഡ് വിതരണം ആന്റോ ആന്റണി എം.പി. നിർവഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റാന്നി എം.എൽ എ പ്രമോദ് നാരായണൻ , പുഷ്പഗിരി സി. ഈ ഓ ഫാദർ ബിജു വർഗീസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിനു ജോസഫ്, ഫാ. ടോണി മണിയൻ ചിറ, ഷാജഹാൻ മൗലവി അൽ ഖാസി, കോട്ടാങ്ങൽ ദേവീ ക്ഷേത്രം മേൽശാന്തി മനു നാരായണൻ , ജോളി ജോസഫ്, ഡോ.റീനാ തോമസ്, ഫാ എബി വടക്കുംതല , ഡോ സാംമ്സൻ സാമുവൽ എന്നിവർ സംസാരിച്ചു.



