സ്ത്രീധന പീഡനം,ആത്മഹത്യ; കേരളം ഏറെ ചർച്ച ചെയ്ത വിസ്മയ കേസിൽ ഈ മാസം 23ന് വിധി പറയും

സ്ത്രീധന പീഡനം,ആത്മഹത്യ; കേരളം ഏറെ ചർച്ച ചെയ്ത വിസ്മയ കേസിൽ ഈ മാസം 23ന് വിധി പറയും

Spread the love

സ്വന്തം ലേഖകൻ

കൊല്ലം‌: കൊല്ലം നിലമേലിലെ വിസ്മയ കേസിൽ ഈ മാസം 23ന് വിധി പറയും.നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി പറയുന്നത്. വിധി പറയുന്നത് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്. 2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രി പീഡനത്തെ തുടർന്നുളള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. 500 പേജുളള കുറ്റപത്രത്തിൽ സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ ഉൾപ്പടെ 9 വകുപ്പുകളാണ് ഉളളത്. 102 സാക്ഷികളും, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുളളത്.

കേസിനെത്തുടർന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻ്സപെക്ടറായിരുന്ന വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 9 മാസം ജയിലിലായിരുന്ന കിരണിന് അടുത്തിടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. കേസിൽ അനുകൂല വിധി ഉണ്ടാകുമെന്നും, സമൂഹത്തിന് മാതൃകയാകുന്ന ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷ എന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു.ഇനി ഒരിക്കലും ഇങ്ങനെ ഒരു അനുഭവം ഒരു മാതാപിതാക്കൾക്കും ഉണ്ടാകരുതെന്നാണ് ആ​ഗ്രഹം.