വൈക്കം നഗരത്തെ ഞെട്ടിച്ച് മൂവർ സംഘത്തിന്റെ ബൈക്ക് അപകടം; സോഷ്യൽമീഡിയയിൽ പോലും അപകടം വൈറൽ, എന്നിട്ടും കേസെടുക്കാതെ അനങ്ങാപ്പാറ നയവുമായി പോലീസ്; മൂവര്‍ സംഘത്തിനെതിരെ ശിക്ഷാനടപടി വേണമെന്ന് സോഷ്യൽമീഡിയയിൽ ആവശ്യം ശക്തം
വൈക്കം: നവമാധ്യമങ്ങള്‍ വൈറല്‍ ആക്കിയ മൂവര്‍ സംഘത്തിന്റ ബൈക്ക് അപകടം പോലീസ് മറയ്‌ക്കുന്നു. കഴിഞ്ഞ ദിവസം കച്ചേരിക്കവല റോഡിലായിരുന്നു നഗരത്തെ ഞെട്ടിച്ച അപകടം. കൊച്ചുകവല റോഡില്‍ നിന്ന് ഹെല്‍മെറ്റ് ധരിക്കാതെ പാഞ്ഞെത്തിയ മൂവര്‍ സംഘം പടിഞ്ഞാറെനടയില്‍ നിന്ന് ബോട്ട് ജെട്ടിയിലേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാദത്തില്‍ മൂവര്‍ സംഘവും സ്‌കൂട്ടര്‍ യാത്രക്കാരും റോഡിലേക്ക് തെറിച്ച് വീണു. ഓടിക്കൂടിയ നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളുമാണ് ഇവർക്ക് രക്ഷകരായത്. ഏറെ നേരത്തെ ബഹളത്തിന് ശേഷം പോലീസ് സ്ഥലത്തെത്തി.
എന്നാൽ, പോലീസിന് സ്വമേധയാ കേസ് എടുക്കാന്‍ സാദ്ധ്യതകള്‍ ഏറെ ഉണ്ടായിട്ടും ഇവര്‍ അനങ്ങുന്നില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. നവമാധ്യമങ്ങള്‍ വല്യ പ്രാധാന്യത്തോടെയാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. കാരണം നഗരത്തില്‍ ചീറിപ്പായുന്ന മോഡേണ്‍ ബൈക്കുകളുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഡേണ്‍ ബൈക്കുകളില്‍ പായുന്നവര്‍ക്ക് ഹെല്‍മെറ്റ് പോലും ഇല്ല. ഇരുചക്രവാഹനങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ വാഹനവകുപ്പും പോലീസുമെല്ലാം ശ്രമിക്കുമ്പോഴാണ് ഇത് പോലുള്ള ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ നഗരത്തില്‍ അരങ്ങേറുന്നത്.
കായലോര ബീച്ചില്‍ മോഡേണ്‍ ബൈക്കുകളുടെ അഭ്യാസപ്രകടനങ്ങളും ദിവസേന വര്‍ധിച്ചുവരുന്നു. ഇവിടെയെല്ലാം പോലീസ് കാണിക്കുന്നത് തികഞ്ഞ നിഷ്‌ക്രിയത്വം ആണ്. വാഹനവകുപ്പ് ഒരു പരിധി വരെയെല്ലാം ഈ വിഷയത്തില്‍ കരുതലോടെ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
നവമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന അപകടത്തില്‍ പോലീസ് കേസ് എടുത്ത് മൂവര്‍ സംഘത്തിനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണം എന്നതാണ് ജനകിയ ആവശ്യം. ഇല്ലെങ്കില്‍ ഇത് പോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനെ ഇടയാക്കുകയുള്ളുവെന്ന് സോഷ്യൽമീഡിയ ഒന്നടങ്കം പറയുന്നു.