സ്വകാര്യ പ്രാക്ടീസ് നടത്തിവന്ന ഡോക്ടറുടെ വീട്ടില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന; വിജിലൻസ് റെയ്ഡ് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ വീട്ടിൽ
സ്വന്തം ലേഖകൻ
കോട്ടയം: സ്വകാര്യ പ്രാക്ടീസ് നടത്തിവന്ന ഡോക്ടറുടെ വീട്ടില്‍ വിജിലൻസ് മിന്നല്‍ പരിശോധന നടത്തി. കോട്ടയം മെഡിക്കല്‍ കോളജിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ.
സജി സെബാസ്റ്റ്യന്റെ തൃശൂര്‍ കണ്ണംകുളങ്ങരയിലെ വീട്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനാമുറിയില്‍ നിന്ന് 4160 രൂപ കണ്ടെടുത്തു. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നോണ്‍ പ്രാക്ടീസിങ് അലവൻസ് കൈപ്പറ്റിയാണ് ഡോ. സജി സെബാസ്റ്റ്യൻ വീട്ടില്‍ വെച്ച് രോഗികളെ പരിശോധിച്ചിരുന്നത്. രോഗികളില്‍ നിന്നും ഫീസിനത്തില്‍ വൻ തുക വാങ്ങുന്നുണ്ടെന്ന പരാതി വിജിലന്‍സിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്.
ഡോ. സജി സെബാസ്റ്റ്യൻ ശനിയാഴ്ചയാണ് കണ്ണംകുളങ്ങരയിലെ വീട്ടില്‍ വെച്ച് രോഗികളെ പരിശോധിച്ച് വന്നിരുന്നത്. ഡോക്ടറുടെ പരിശോധന മുറിയില്‍ നിന്നും കവറിലും, മേശയുടെ ഉള്ളില്‍ നിന്നുമായാണ് 4160 രൂപ കണ്ടെടുത്തത്.