ഏറ്റവുമധികം കൈക്കൂലി വാങ്ങുന്നത് റവന്യൂ വകുപ്പിലെ ജീവനക്കാർ; പിടികൊടുക്കാതെ മൈനിങ്ങ് ആന്റ് ജിയോളജി, ഫിഷറീസ്, വനം വകുപ്പുകൾ; കൈക്കൂലി പിടിത്തത്തില്‍ സംസ്ഥാന വിജിലന്‍സിന് റെക്കോര്‍ഡ്..!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൈക്കൂലി പിടിത്തത്തില്‍ സംസ്ഥാന വിജിലന്‍സിന് റെക്കോര്‍ഡ്. ഈ വര്‍ഷം ഇതുവരെ 42 ഉദ്യോഗസ്ഥരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്. റവന്യൂ വകുപ്പിലെ ജീവനക്കാരാണ് ഏറ്റവും കൂടൂതല്‍ പിടിയിലായത്. അതേസമയം മൈനിങ്ങ് ആന്റ് ജിയോളജി, ഫിഷറീസ് , വനം തുടങ്ങിയ വകുപ്പുകളില്‍ അഴിമതിക്കാർ കൂടുതൽ ആണെങ്കിലും ഇവർ വിജിലൻസിന് പിടികൊടുത്തിട്ടില്ല.
പാലക്കാട് ജില്ലയിലെ കോങ്ങാട് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റുമാര്‍ പട്ടയം നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയതാണ് ഈ വര്‍ഷത്തെ ആദ്യകേസ്. ഏറ്റവും ഒടുവില്‍ കേരളത്തിന്റെ തെക്ക് വടക്ക് വത്യാസമില്ലാതെ മണിക്കൂറുകളുടെ വത്യാസത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയിലായി. വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്ക് കെ രഘു, തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌ക്രട്ടറി സന്തോഷ് എന്നിവരാണ് ഇന്നലെ വിജിലന്‍സിന്റെ വലയിലായത്. വയനാട്ടില്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിട നന്പറര്‍ നാല്‍കാനാണ് കൈക്കൂലി വാങ്ങിയതെങ്കില്‍ തിരുവനന്തപുരത്ത പൊതുജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയിക്കായാണ് കരാറുകാരനില്‍ നിന്ന് പണം വാങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്യോഗസ്ഥർ വിജിലന്‍സിനോട് ചേര്‍ന്ന് നിന്നതോടെയാണ് സംസ്ഥാനത്ത് അഴിമതിക്കാര്‍ കയ്യോടെ പിടിലായത്.
സംസ്ഥാനത്ത് റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ കൈക്കൂലിക്കാരെ കണ്ടെത്തിയത്. 14 വീതം ഉദ്യോഗസ്ഥരെയാണ് ഇരു വകുപ്പുകളിലുമായി ഈ വര്‍ഷം പിടികൂടിയത്.
ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ തുകയുമായി പിടിലായത് ആലപ്പുഴ അരൂര്‍ പഞ്ചായത്ത് സെക്രട്ടറി പി വി മണിയപ്പനാണ്. ഒരു ലക്ഷം രൂപയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. സാധാരണക്കാരുടേയും കരാറുകാരുടേയും കൈകളില്‍ നിന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അനധികൃതമായിയിങ്ങനെ പണം പിരിക്കുന്നത്.