സ്വന്തം ലേഖിക
തിരുവനന്തപുരം: വിജിലന്‍സ് മേധാവി എം ആര്‍ അജിത്കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റി.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി. വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്നെ കാണാന്‍ വന്ന സമയത്ത് ഷാജ് കിരണ്‍ വിജിലിന്‍സ് മേധാവിയുമായി ഫോണില്‍ സംസാരിച്ചതായി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഷാജിനെ വിജിലന്‍സ് മേധാവി വിളിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ട്.
പൊലീസിന്റെ ദൂതനായാണോ ഷാജ് കിരണ്‍ സ്വപ്നയെ പോയി കണ്ടതെന്ന് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് വിജിലന്‍സ് മേധാവിയെ മാറ്റാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിത്തിനെ മുന്‍കൂട്ടി അറിയിക്കാതെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയതിലും വിജിലന്‍സിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു.