WCC വിടുന്നുവെന്ന് സംവിധായക വിധു വിൻസെന്റ്: തീരുമാനം വ്യക്തിപരവും രാഷ്ട്രീയ പരമായ കാരണങ്ങൾ മൂലമെന്ന് വിശദീകരണം

WCC വിടുന്നുവെന്ന് സംവിധായക വിധു വിൻസെന്റ്: തീരുമാനം വ്യക്തിപരവും രാഷ്ട്രീയ പരമായ കാരണങ്ങൾ മൂലമെന്ന് വിശദീകരണം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ കളക്ടീവ് എന്ന സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സംവിധായികയും മാധ്യമ പ്രവര്‍ത്തകയുമായ വിധു വിന്‍സന്റ്. വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാലാണ് wccയിൽ നിന്നും പിൻമാറുന്നതെന്നും വിധു വിന്‍സന്റ് വ്യക്തമാക്കി. മുന്നോട്ടുള്ള യാത്രയില്‍ ആത്മ വിമര്‍ശനത്തിന്റെ കരുത്ത് wcc ക്ക് ഉണ്ടാകട്ടെ എന്നും വിധു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിയും സുതാര്യമായ അന്വേഷണവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിക്കൊണ്ടാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന ചലച്ചിത്ര കൂട്ടായ്മക്ക് തുടക്കമിടുന്നത്. മലയാള ചലച്ചിത്ര രംഗത്ത് വനിതകള്‍ നേരിടുന്ന വിവിധ തലങ്ങളിലൂടെ ചൂഷങ്ങളും തൊഴില്‍ പ്രശ്‌നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്നതായിരുന്നു തുടര്‍ന്നുള്ള പ്രവര്‍ത്തനം. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമാ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകളുടെ വേതനം, തൊഴില്‍ സാഹചര്യം, ചൂഷണം എന്നിവ മുന്‍നിര്‍ത്തിയായിരുന്നു കമ്മിഷന്റെ പഠനം. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്നത് ഉള്‍പ്പെടെ നിര്‍ണായക കണ്ടെത്തലുകളാണ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി തിരുവോത്ത്, ദീദി ദാമോദരന്‍, അഞ്ജലി മേനോന്‍, റിമാ കല്ലിങ്കല്‍,സജിതാ മഠത്തില്‍, വിധു വിന്‍സെന്റ് എന്നിവരുള്‍പ്പെടെ ആയിരുന്നു വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സ്ഥാപക അംഗങ്ങള്‍. മഞ്ജു വാര്യര്‍ പിന്നീട് സംഘടനയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നത് ചർച്ചാ വിഷയമായി മാറിയിരുന്നു.