play-sharp-fill
വെളളൂര്‍ അങ്ങാടിവയൽ  നൊങ്ങല്‍ മേഖലയില്‍  മോഷ്‌ടാക്കളുടെ വിളയാട്ടം; വീട്ടുമുറ്റത്ത് നിന്ന്  ബൈക്ക് മോഷണം പോയി; തുടർച്ചയായി ബൈക്ക് മോഷ്ടിക്കാൻ ശ്രമമെന്ന് പ്രദേശവാസികൾ

വെളളൂര്‍ അങ്ങാടിവയൽ നൊങ്ങല്‍ മേഖലയില്‍ മോഷ്‌ടാക്കളുടെ വിളയാട്ടം; വീട്ടുമുറ്റത്ത് നിന്ന് ബൈക്ക് മോഷണം പോയി; തുടർച്ചയായി ബൈക്ക് മോഷ്ടിക്കാൻ ശ്രമമെന്ന് പ്രദേശവാസികൾ

സ്വന്തം ലേഖിക

വെളളൂര്‍: അങ്ങാടിവയല്‍- നൊങ്ങല്‍ മേഖലയില്‍ മോഷ്‌ടാക്കളുടെ വിളയാട്ടം.

ബൈക്ക്‌ മോഷണവും ബൈക്ക്‌ മോഷണ ശ്രമവും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ രാത്രിയില്‍ അപരിചിതരെ പ്രദേശത്ത് കാണപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണ്ണാടിവയല്‍ പുല്ലിക്കോട്ടയില്‍ ഷാജിയുടെ ബൈക്ക്‌ 12 ന് പുലര്‍ച്ചെ വീട്ടുമുറ്റത്ത് നിന്ന് മോഷണം പോയിരുന്നു. രണ്ട് യുവാക്കള്‍ ബൈക്കുമായി പോകുന്നത് സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങളില്‍ നിന്ന് വ്യക്‌തമായിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെ നൊങ്ങല്‍ താന്നിവേലില്‍ ജോര്‍ജ്‌ വര്‍ഗീസിന്റെ വീട്ടിലെ ബൈക്ക് മോഷ്‌ടിക്കാന്‍ ശ്രമം നടന്നിരുന്നു. ബൈക്കിലെത്തിയ ഒരാളാണ് ശ്രമം നടത്തിയത്‌. വീട്ടുകാര്‍ കണ്ടെന്ന് മനസിലായതോടെ ഇയാള്‍ രക്ഷപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെ അപരിചിതരായ നാല് പേര്‍ നൊങ്ങല്‍ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതായി പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാമെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നൊങ്ങല്‍ നിവാസികള്‍ പാമ്പാടി പോലീസില്‍ പരാതി നല്‍കി.