കോട്ടയം വെളിയന്നൂര്‍ പഞ്ചായത്ത് സുവര്‍ണ ജൂബിലി ആഘോഷത്തിന് തുടക്കം; വഴിയോര വിശ്രമകേന്ദ്രം നാടിന് സമര്‍പ്പിച്ചു
സ്വന്തം ലേഖിക
കോട്ടയം: വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും സുവര്‍ണ ജൂബിലി സ്മാരക വഴിയോരവിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ജോസ് കെ. മാണി എം.പി. നിര്‍വഹിച്ചു.
അരീക്കര ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനം തോമസ് ചാഴികാടന്‍ എം.പി. ഉദ്ഘാടനം ചെയ്തു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോണ്‍ ചിറ്റേത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി ശശി, സ്ഥിരംസമിതി അധ്യക്ഷരായ ജിമ്മി ജെയിംസ്, ജോമോന്‍ ജോണി, ബീന സിജു, പഞ്ചായത്തംഗങ്ങളായ സജേഷ് ശശി, ജിന്‍സണ്‍ ജേക്കബ്, ബിന്ദു ഷിജു, അര്‍ച്ചന രതീഷ്, ശരണ്യ വിജയന്‍, ബിന്ദു സുരേന്ദ്രന്‍, ഉഷ സന്തോഷ്, ജിനി ചാക്കോ, സെക്രട്ടറി റ്റി.ജിജി, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ശുചിത്വ മിഷന്റെയും പഞ്ചായത്തിന്റെയും ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ട് ടോയ്ലറ്റും വാഷ് റൂമും വിശ്രമകേന്ദ്രവും അടങ്ങുന്ന 76.86 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിച്ചത്.