play-sharp-fill
നിങ്ങളുടെ വണ്ടിയുടെ മൈലേജ് കുറഞ്ഞോ..? എങ്കിൽ ഇതാകാം കാരണം.. മൈലേജ് കൂട്ടാനുള്ള ചില വിദ്യകൾ പരീക്ഷിക്കാം…

നിങ്ങളുടെ വണ്ടിയുടെ മൈലേജ് കുറഞ്ഞോ..? എങ്കിൽ ഇതാകാം കാരണം.. മൈലേജ് കൂട്ടാനുള്ള ചില വിദ്യകൾ പരീക്ഷിക്കാം…

രു ബൈക്കോ സ്കൂട്ടറോ വാങ്ങുമ്പോള്‍ നമ്മള്‍ പ്രധാനമായും നോക്കുന്ന ഒരു കാര്യമാണ് അതിന്റെ മൈലേജ്. നല്ല മൈലേജുള്ള വണ്ടി വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ അത് അല്‍പം പഴകുമ്പോള്‍ മൈലേജ് കുറയുന്നതായി കാണാറുണ്ട്. വാഹനപ്രേമികളെ ഇത് ഏറെ നിരാശരാക്കുകയും ചെയ്യും.

പ്രത്യേകിച്ച്‌ പെട്രോളിന്റെ വില കൂടിവരുന്ന സാഹചര്യത്തില്‍ ഇതൊരു വലിയ പ്രശ്നം തന്നെയാണ്. എന്നാല്‍, ടൂവീലർ മൈലേജ് വർധിപ്പിക്കാൻ കഴിയുന്ന ചില നുറുങ്ങുവിദ്യകളുണ്ട്, അത് എന്തൊക്കെയാണെന്ന് നോക്കാം..

1. വെയിലിലെ പാർക്കിംഗ് ഒഴിവാക്കുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങളുടെ ബൈക്കിൻ്റെ മൈലേജ് മെച്ചപ്പെടുത്താൻ ആദ്യം നിങ്ങള്‍ ഒരു ശീലം മെച്ചപ്പെടുത്തേണ്ടതുണ്ട്. നിങ്ങളുടെ ബൈക്ക് സൂര്യപ്രകാശത്തില്‍ പാർക്ക് ചെയ്യുകയാണെങ്കില്‍ ഉടൻ തന്നെ അത് ഒഴിവാക്കുക. കാരണം ശക്തമായ സൂര്യപ്രകാശം മൂലം ബൈക്കിൻ്റെ ടാങ്ക് ചൂടാകുന്നു. ഇത് ബൈക്കിൻ്റെ മൈലേജിനെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍, നിങ്ങളുടെ ബൈക്ക് തണലില്‍ പാർക്ക് ചെയ്യാൻ ശ്രമിക്കുക.

2. ന്യൂട്രലില്‍ ഇടുന്നത് ശീലമാക്കുക

ടൂവീലറുമായി വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പലപ്പോഴും ഗതാഗതക്കുരുക്ക് നേരിടേണ്ടി വരും. അത്തരമൊരു സാഹചര്യത്തില്‍ ബൈക്ക് മിനിമം ഗിയറില്‍ ഇട്ട് പതുക്കെ ഓടിക്കുക. ഇതുകൂടാതെ, റെഡ് സിഗ്നല്‍ തെളിഞ്ഞാല്‍ നിങ്ങളുടെ ബൈക്ക് ന്യൂട്രലില്‍ ആക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ധന ഉപഭോഗം കുറയുകയും മൈലേജ് മികച്ചതായിരിക്കുകയും ചെയ്യും.

3. ചീറിപ്പായാതിരിക്കുക

പലരും അമിത വേഗതയില്‍ ബൈക്ക് ഓടിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ബൈക്ക് നിർത്താൻ അവർ പെട്ടെന്ന് ബ്രേക്കും ചവിട്ടും. പക്ഷേ ഇങ്ങനെ ചെയ്യുന്നത് വലിയ രീതിയില്‍ ഇന്ധനം ചെലവഴിക്കുന്നതിന് കാരണമാകുന്നു. നേരെമറിച്ച്‌, കുറഞ്ഞ വേഗതയില്‍ ബൈക്ക് ഓടിച്ചാല്‍ എഞ്ചിനില്‍ സമ്മർദ്ദം കുറയുകയും ബൈക്കിൻ്റെ മൈലേജും വർധിക്കുകയും ചെയ്യും.

4. ടയർ മർദ്ദം

പലപ്പോഴും ആളുകള്‍ ബൈക്ക് ഓടിക്കുമ്പോള്‍ ടയർ മർദ്ദം അവഗണിക്കുന്നു. ടൂവീലറിന്‍റെ ടയറില്‍ വായു കൂടുതലോ കുറവോ എന്നൊന്നും ശ്രദ്ധിക്കാതെ അവർ യാത്രയായി. അതിനാല്‍, നിങ്ങളുടെ ബൈക്കിൻ്റെ ടയർ പ്രഷർ കമ്പനി ശുപാർശ ചെയ്യുന്നതുപോലെ നിലനിർത്താൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ബൈക്കിൻ്റെ മൈലേജ് എപ്പോഴും മികച്ചതായിരിക്കും.

5. കൃത്യസമയത്ത് സർവ്വീസ്

പലപ്പോഴും കാണുന്ന ഒരു തെറ്റ്, പലരും തങ്ങളുടെ ബൈക്കുകള്‍ കൃത്യസമയത്ത് സർവീസ് ചെയ്യാൻ മറക്കുന്നു എന്നതാണ്. നിങ്ങളും ഇത് ചെയ്യുകയാണെങ്കില്‍ ഉടൻ തന്നെ നിങ്ങളുടെ ശീലം മാറ്റുക.

നിങ്ങളുടെ ബൈക്കോ സ്കൂട്ടറോ കൃത്യസമയത്ത് സർവീസ് ചെയ്യുന്നതിലൂടെ അതിന്‍റെ എഞ്ചിൻ മികച്ചതായി തുടരുന്നു. അതേസമയം, എഞ്ചിൻ ഓയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റുന്നത് ബൈക്കിൻ്റെ പ്രകടനം മികച്ചതാക്കുന്നു. ഇതുകൂടാതെ മികച്ച മൈലേജും ലഭിക്കും.