
മധുര: മധുരയില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയും മകള്‍ വീണാ വിജയനും ക്ഷേത്ര സന്ദര്‍ശനം നടത്തിയതില്‍ സമൂഹ മാധ്യമങ്ങളില്‍ ചേരി തിരിഞ്ഞ് ചര്‍ച്ച.
പൊലീസ് സംരക്ഷണയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രം സന്ദര്‍ശിച്ചത്. ഒരു യൂട്യൂബ് വ്‌ളോഗറാണ് കമലയും വീണയും ക്ഷേത്രത്തിലെത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തിനൊപ്പമാണ് മധുരയില്‍ എത്തിയത്. മധുരയില്‍നിന്ന് മൂന്ന് മണിക്കൂര്‍ യാത്രയാണ് തഞ്ചാവൂരിലേക്കുള്ളത്.
വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തിലാണ് ക്ഷേത്ര ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. വീണ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച വാദം കേള്‍ക്കാനിരിക്കുകയാണ്.
വീണയെയും സിഎംആര്‍എല്‍ മേധാവി ശശിധരന്‍ കര്‍ത്തയെയും ബോര്‍ഡ് അംഗങ്ങളെയും വിചാരണ ചെയ്യാന്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം എസ്‌എഫ്‌സിഒക്ക് അനുമതി നല്‍കി. സാമ്പത്തിക ക്രമക്കേടിന് പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കേസുകളാണ് വീണ അടക്കമുള്ളവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ കമ്യൂണിസ്റ്റ് പാട്ടിയുടെ പ്രത്യയശാസ്ത്രത്തെയും ദൈവവിശ്വാസത്തെയും ചേര്‍ത്തുവച്ചാണ് കമലയെയും വീണാ വിജയനെയും വിമര്‍ശിക്കുന്നത്. അതേസമയം, ചിലര്‍ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.
ആയിരം അന്യമതസ്ഥരെ കയറ്റിയാലും ഒരു നിരീശ്വരവാദിയെ പോലും കയറ്റരുത് എന്നാണ് ഒരാള്‍ കമന്റിട്ടിരുക്കുന്നത്. ‘ജയില്‍ വാസത്തിനു മുമ്പായുള്ള ക്ഷേത്ര ദര്‍ശനം…! ദൈവത്തിനെങ്കിലും വീണ മോളെ രക്ഷിക്കാന്‍ കഴിയട്ടെ എന്ന് അമ്മയുടെ പ്രാര്‍ത്ഥന, ഇനി ഇതൊക്കെ തന്നെ രക്ഷ. അലറി വിളിച്ചാല്‍ പോലും ഒരു ബൃഹദേശ്വരനും വരില്ല. അത്രത്തോളം കണ്ണുനീര്‍ പാവങ്ങള്‍ ഒഴുക്കികഴിഞ്ഞു,
ഒരാപത്തു വരുമ്പോള്‍ എല്ലാവരും ദൈവത്തില്‍ അഭയം തേടും’, ‘കേരളത്തിലെ ദൈവങ്ങള്‍ രക്ഷിക്കില്ലായെന്ന് മനസിലായി. അതുകൊണ്ട് തമിഴ്‌നാട്ടിലെ ദൈവത്തോട് പ്രാര്‍ത്ഥിക്കാം എന്ന് കരുതിയത്. അത് തന്നെയുമല്ല ഇനി തമിഴ് ജയിലില്‍ ആണ് അഡ്മിഷന്‍ കിട്ടുന്നത് എങ്കില്‍ തമിഴ് ദൈവം തന്നെ ശരണം’, ‘എല്ലാടത്തും ഒരു പിടി നല്ലതല്ലേ? മാര്‍ക്‌സും മോഡിയും ശിവനും വേണം ! മോഡി കൈവിട്ടു. മാര്‍ക്‌സില്‍ വിശ്വാസം നഷ്ടപ്പെട്ടു. ഇനി ഒരു പ്രതീക്ഷ ശിവനാണ്!’ – എന്നിങ്ങനെ പോകുന്നു വിമര്‍ശകരുടെ കമന്റുകള്‍.
മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ക്ഷേത്ര ദര്‍ശനത്തെ പിന്തുണച്ചും കമന്റുകളുണ്ട്. ‘കമ്യൂണിസ്റ്റുകാരോട് ഒരിക്കലും പറഞ്ഞിട്ടില്ല ദൈവവിശ്വാസം പാടില്ല എന്ന്. ‘വര്‍ഗീയവിഷം പോലെ ആര്‍എസ്‌എസിനെയും ബിജെപിയും പോലെ അമിതമാവരുത് എന്ന് മാത്രമാണ് ഇന്ത്യയിലെ സിപിഎമ്മും പറയുന്നത് ഇടതുപക്ഷവും.’, തഞ്ചവൂര്‍ ക്ഷേത്രത്തില്‍ വലിയ വിശ്വാസമോ ആചാര അനുഷ്ഠാനങ്ങളോ വലിയ പ്രാധാന്യം ഉള്ള സ്ഥലമല്ല… നിര്‍മാണ വൈദഗ്ധ്യം കൊണ്ട് പ്രശസ്തമായ ഒരു അത്ഭുത നിര്‍മിതി ആണ്…. ടൂറിസ്റ്റുകളായാണ് കൂടുതല്‍ സന്ദര്‍ശകരും എത്തുന്നത്… ഒരുവട്ടം എങ്കിലും പോയവര്‍ക്ക് മനസിലാകും അത്.
തഞ്ചാവൂര്‍ ക്ഷേത്രം എന്നത് ഒരു കേവല ക്ഷേത്രമല്ല. അതൊരു സംസ്‌കാരത്തിന്റെ കേന്ദ്രമാണ്. ആ സന്ദര്‍ശനത്തെ നമ്മള്‍ അഭിനന്ദിക്കുകയാണ് വേണ്ടത്, അബുദാബിയിലെ വലിയ ഒരു മസ്ജിദ് ഉണ്ട്. അവിടെ അഹിന്ദുക്കള്‍ സന്ദര്‍ശിക്കാറുണ്ട് അതൊരു സംസ്‌കാരത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും അല്ലെങ്കില്‍ അറിവുകള്‍ മനസിലാക്കുന്നതിന്റെയും ഭാഗമാണ് അതുപോലെ ഒരു ഒരു വലിയ ഹിന്ദു ക്ഷേത്രമുണ്ട് അവിടെ ഞാന്‍ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്’ – എന്നിങ്ങനെ പോകുന്നു പിന്തുണയ്ക്കുന്നവരുടെ കമന്റുകള്‍.
വിഷയത്തില്‍ ബൈജു സ്വാമി എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ ആയ വീണ വിജയനും ഭാര്യയും കൂടി മധുരയില്‍ നിന്ന് 185 കിലോമീറ്റര്‍ ദൂരെയുള്ള തഞ്ചവൂര്‍ ബ്രിഹദീശ്വര ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു, കുറി തൊട്ടു എന്നൊക്കെ ചിലര്‍ ആക്ഷേപിക്കുന്നു.
അവരോട് എനിക്ക് പറയാനുള്ളത് ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസ്, സഹ അസ്ട്രനോട്ട് എല്ലാം പറഞ്ഞത് ടെക്‌നിക്കല്‍ പ്രശ്നം ഒഴിവാക്കാന്‍ അവര്‍ സര്‍വ്വ ശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിച്ചു എന്നാണ്. കലാഭവന്‍ അബേല്‍ അച്ചന്‍ എഴുതിയത് പോലെ..
‘തിരകള്‍ ഉയരുമ്പോള്‍ തീരം മങ്ങുമ്പോള്‍ തോണി തുഴഞ്ഞ് തളരുമ്പോള്‍
മറ്റാരുമാകില്ലാശ്രയം നിന്‍ വാതില്‍
മുട്ടുന്നു മെല്ലേ തുറക്കില്ലേ..
വാതില്‍ മുട്ടുന്നു മെല്ലേ തുറക്കില്ലേ..’
തഞ്ചാവൂര്‍ പെരിയ കോവിലില്‍ ഇരിക്കുന്നത് ആരെന്ന് അറിയാമല്ലോ?
മഹാനായ രാജ രാജ ചോളന്‍ പോലും നിത്യവും സര്‍വപരാധം പറഞ്ഞു തൊഴുതു വണങ്ങിയിരുന്ന പരമ ശിവന്‍..
അങ്ങേര് കൂടെയുണ്ടെങ്കില്‍ മോട്ടാ ഭായ് ഒക്കെ വെറും ചീ മുട്ട മാത്രം.