വെച്ചൂരിൽ എക്സൈസിന്റെ വമ്പൻ റെയ്ഡ്: 2 ചാക്ക് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി: കട ഉടമയ്ക്കെതിരേ കേസ്:
സ്വന്തം ലേഖകൻ
വെച്ചൂർ: കടയിൽ സൂക്ഷിച്ച് വിൽപന നടത്തിവരികയാരുന്ന 2 യാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് റെയ്ഡിൽ പിടികൂടി. കല്ലറ പറവൻ തുരുത്ത് കുന്നുംപുറത്ത് ടി.പി. ഫൈസലിൻ്റെ വെച്ചൂർ പൂവത്തുക്കരിയിലെ കടയിൽ നിന്നാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സ്വരൂപിൻ്റെ നേതൃത്വത്തിൽ 50,000 രൂപയോളം വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് എക്സൈസ് കട ഉടമ ടി.പി. ഫൈസലിനെതിരെ കേസെടുത്തു.ഇതിനു മുമ്പും ഇതേ കടയിൽ നിന്നു അധികൃതർ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയ്ഡിൽ അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർമാരായ പി.ജെ.സുനിൽ, ആർ. സന്തോഷ്കുമാർ, കെ.പി.റെജി, സിവിൽ എക്സൈസ് ഓഫീസർ പി.കെ.രതീഷ്, എക്സൈസ് ഡ്രൈവർ ലിജേഷ് ലക്ഷ്മൺ തുടങ്ങിയവർ സംബന്ധിച്ചു.
Third Eye News Live
0