
സ്വന്തം ലേഖിക
കര്‍ണാടകയിലെ കുടകില്‍ നിന്ന് കാപ്പി മരത്തിനടിയിലെ ചപ്പില്‍ ഒരു പാമ്ബ് തല പുറത്തിട്ട് ഇരിക്കുന്നു എന്ന് ഒരു ഫോണ്‍ കോള്‍ വന്നു.വാവാ സുരേഷ് എത്തി തെരച്ചില്‍ ആരംഭിച്ചു.കുറച്ച് നേരത്തെ തെരച്ചിലിനൊടുവില്‍ ഒരു പെണ്‍ പാമ്ബിനെ കണ്ടു, കൂടെ മൂന്ന് മുട്ടയും. പാമ്ബിന്റെ വയറ് നിറയെ മുട്ടകളുണ്ടായിരുന്നു. നല്ല ആരോഗ്യമുള്ള പാമ്ബായതിനാല്‍ പത്തിലധികം മുട്ടകള്‍ ഉണ്ടാകുമെന്ന് വാവ പറഞ്ഞു.
പാമ്ബിന്റെ ഇണയ്ക്കായി ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കര്‍ണാടകയില്‍ ‘ആഭരണ ഹൗ’ എന്നറിയപ്പെടുന്ന പാമ്ബിനെയാണ് വാവയും നവീനും പിടികൂടിയത്.അവിടെ അപൂര്‍വമായാണ് ഈ ഇനത്തില്‍പ്പെട്ട പാമ്ബുകളെ കാണുന്നതെന്നാണ് നവീൻ പറയുന്നത്. മറ്റ് ജന്തുക്കള്‍ മുട്ട ഭക്ഷിക്കാൻ സാദ്ധ്യതയുള്ളതിനാല്‍, പാമ്ബിനെയും മുട്ടകളെയും സൂക്ഷിക്കാൻ വാവ നവീന് നിര്‍ദേശം നല്‍കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







