രാജധാനി എക്സ്പ്രസിനെ കടത്തിവെട്ടും; ട്രാക്കില്‍ മിന്നാൻ വന്ദേ ഭാരത് സ്ലീപ്പര്‍ ഓഗസ്റ്റ് 15ന് പുറത്തേക്ക്; ദീർഘദൂര യാത്രക്കാർക്ക് മികച്ച യാത്രാനുഭവം
ഡല്‍ഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ട്രയല്‍ റണ്ണിനായി ഓഗസ്റ്റ് 15ന് പുറത്തിറങ്ങിയേക്കും.
രാജധാനി എക്സ്പ്രസിനേക്കാള്‍ സൗകര്യപ്രദമായ ഒന്നാവും ഇറങ്ങാൻ പോകുന്നത്. വന്ദേ ഭാരത് ചെയർ കാർ വേരിയൻ്റ് വിജയകരമായതോടെയാണ് ഇന്ത്യൻ റെയില്‍വേ വന്ദേ ഭാരത് സ്ലീപ്പർ പുറത്തിറക്കുന്നത്.
ദീർഘദൂര യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നല്‍കാനുള്ള ഉദ്ദേശ്യത്തോടെയാണ് റെയില്‍വേ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്. ഇൻ്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) യും ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎല്‍) ചേർന്നാണ് ട്രെയിൻ നിർമിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
16 കോച്ചുകളോടു കൂടിയ വന്ദേ ഭാരത് സ്ലീപ്പറിന് 823 യാത്രക്കാരെ വഹിക്കാനാകും. 11 എസി 3 ടെയർ കോച്ചുകളും നാല് എസി 2 ടെയർ കോച്ചുകളും ഫസ്റ്റ് എസി കോച്ചുമാണ് ട്രെയിനില്‍ ഉള്ളത്. എസി 3 ടെയറില്‍ 611 യാത്രക്കാരെയും എസി 2 ടെയറില്‍ 188 യാത്രക്കാരെയും ഫസ്റ്റ് എസി കോച്ചില്‍ 24 യാത്രക്കാരെയും വഹിക്കാനാകും.
ട്രെയിനിൻ്റെ ബെർത്തിലെ കുഷ്യൻ രാജധാനി എക്സപ്രസിനേക്കാള്‍ മികച്ചതാണ്. മികച്ച യാത്രാ സുഖം ലഭ്യമാകാനായി ബെർത്തിൻ്റെ ഓരോ വശത്തെയും കുഷ്യൻ വളരെ മികവുറ്റതായാണ് ഒരുക്കിയിരിക്കുന്നത്.