play-sharp-fill
 വൈക്കത്ത് ജലാശയങ്ങളുടെ ആഴം കൂട്ടുന്ന ജോലി ആരംഭിച്ചു:  തലയാഴം, ,ഉദയനാപുരം പഞ്ചായത്തുകളിലെ ഏതാനും തോടുകൾ ശുചീകരിക്കാൻ 29 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.

 വൈക്കത്ത് ജലാശയങ്ങളുടെ ആഴം കൂട്ടുന്ന ജോലി ആരംഭിച്ചു: തലയാഴം, ,ഉദയനാപുരം പഞ്ചായത്തുകളിലെ ഏതാനും തോടുകൾ ശുചീകരിക്കാൻ 29 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.

 

വൈക്കം: വെള്ളപ്പൊക്ക ദുരിതത്തെ ചെറുക്കാനായി പുല്ലും പോളയും എക്കലും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്കു കുറഞ്ഞ ജലാശയങ്ങൾ ആഴം കൂട്ടി ശുചീകരിക്കുന്നു.

തലയാഴത്തെ വല്ലയിൽ ചിറേപ്പറമ്പ് റോഡ് ഇറിഗേഷൻ മുഖേന 42ലക്ഷം രൂപ വിനിയോഗിച്ചാണ് ശുചീകരിക്കുന്നത്.ഉല്ലലം പാലം മുതൽ കരിയാർ വരെ നീളുന്ന തോട്ടിലെ മാലിന്യങ്ങളാണ് നീക്കി നീരൊഴുക്കു സാധ്യമാക്കുന്നതെന്ന് പഞ്ചായത്ത് അംഗം കെ.ബിനിമോൻ പറഞ്ഞു

വൈക്കം ബ്ലോക്ക് പഞ്ചായത്ത്
തോടുകൾക്ക് ആഴം കൂട്ടുന്നതിനായി സ്ഫടികം പദ്ധതിയിൽ ഉൾപ്പെടുത്തി ചെമ്പ്,മറവൻതുരുത്ത്, തലയാഴം,ഉദയനാപുരം പഞ്ചായത്തുകളിലെ ഏതാനും തോടുകൾ ശുചീകരിക്കാൻ 29 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയാഴം പഞ്ചായത്തിലെ തോട്ടകം കുപ്പേടികാവ് – മാരാംവീട് തോടിന് ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾക്ക് രണ്ടാം വാർഡിൽ തുടക്കം കുറിച്ചു.

കരിയാറിൽ നിന്നാരംഭിച്ച് മാരാരംവീട് ഇടയാറിൽ സംഗമിക്കുന്ന തോടിൻ്റെ നീരൊഴുക്ക് ശക്തിപ്പെടുന്നതോടെ പെയ്ത്ത് വെള്ളം കരിയാറിലേയ്ക്ക് വേഗത്തിലൊഴിപ്പോകുന്നതിനിടയാക്കുമെന്ന് വാർഡ് മെമ്പർ എസ്.ധന്യ പറഞ്ഞു.