play-sharp-fill
കുട്ടികള്‍ക്കുള്ള കോവി‍ഡ് വാക്‌സിന്‍ നൊവാവാക്സ് ആറ് മാസത്തിനുള്ളില്‍ പുറത്തിറക്കും: അദാര്‍ പൂനവാല

കുട്ടികള്‍ക്കുള്ള കോവി‍ഡ് വാക്‌സിന്‍ നൊവാവാക്സ് ആറ് മാസത്തിനുള്ളില്‍ പുറത്തിറക്കും: അദാര്‍ പൂനവാല

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവി‍ഡ് വാക്‌സിന്‍ നൊവാവാക്സ് ആറ് മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല വ്യക്തമാക്കി.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സിലാണ് അദാര്‍ പൂനവാല ഇക്കാര്യം പറഞ്ഞത്. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു വയസ്സു വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണ് കാണിക്കുന്നതെന്നും പൂനവാല പറഞ്ഞു

നോവാവാക്‌സ് വാക്‌സിന്‍ കൂടാതെ, അസ്ട്രാസെനെക്ക, സ്പുട്‌നിക് ഷോട്ടുകളും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്നുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം പ്രതിവര്‍ഷം 1.5 ബില്ല്യണ്‍ ഡോസ് വാക്‌സിനാണ് നിര്‍മിക്കുന്നത്.