video
play-sharp-fill

യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ 19 പേർക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു

യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ 19 പേർക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിൽ എസ്എഫ്ഐ നേതാക്കളായിരുന്ന നസീം, ശിവരഞ്ജിത്ത് എന്നിവരുൾപ്പടെ 19 പേർക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസ് അന്വേഷിച്ച കൻറോൺമെന്റെ് സിഐയാണ് കുറ്റപത്രം സമർപ്പിച്ചത്.

യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർഥിയായ അഖിൽ ചന്ദ്രനെ സംഘം ചേർന്ന് കുത്തിവീഴ്ത്തിയെന്നാണ് പ്രതികൾക്കെതിരേയുള്ള കേസ്. വധശ്രമവും ഗൂഢാലോചനയും പ്രതികൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജിലെ തർക്കങ്ങൾക്കൊടുവിൽ അഖിലിനെ ആക്രമിക്കാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നുവെന്നും കാമ്പസിനുള്ളിൽ വച്ച് ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.