ബലമായി ഗ്രൗണ്ടിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോയി; വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ചു; ജനനേന്ദ്രിയത്തില്‍ ചവിട്ടി പരിക്കേൽപ്പിച്ചു; വിവരം പുറത്തറിയിച്ചാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; എന്‍എസ്‌എസ് കോളേജിലെ ക്രൂരറാഗിങിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകര്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ധനുവച്ചപുരം എന്‍എസ്‌എസ് കോളജില്‍ വിദ്യാര്‍ഥിയെ ആണ് എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
മര്‍ദനവിവരം പുറത്തറിയിച്ചാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശി നീരജ് ബിനുവാണ് സീനിയര്‍ വിദ്യാര്‍ഥികളായ എബിവിപി പ്രവര്‍ത്തകരുടെ റാഗിങ്ങിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം വര്‍ഷ എക്കോണമിക്‌സ് ഡിഗ്രി വിദ്യാര്‍ഥിയാണ് നീരജ്. ബുധനാഴ്ച ക്ലാസില്‍ വരാത്തതിനാല്‍ പിറ്റേദിവസം സീനിയര്‍ വിദ്യാര്‍ഥിയായ ആരോമലിനെ കണ്ടശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ വാട്‌സാപ്പിലൂടെ അറിയിച്ചു. എന്നാല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞതനുസരിച്ചില്ലെന്ന് പറഞ്ഞാണ് നീരജിനെ നാലംഗസഘം കൂട്ടം ചേര്‍ന്നുമര്‍ദിച്ചത്.
ബലമായി ഗ്രൗണ്ടിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോയ ശേഷം ക്രുരമായി മര്‍ദിക്കുകയായിരുന്നെന്ന് നീരജ് പറഞ്ഞു. എബിവിപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തിനെ തുടര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നു. അവര്‍ തന്റെ ഫോണും ബാഗുംപിടിച്ച് വാങ്ങി.
വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ പല തവണ ചവിട്ടുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. മര്‍ദനമേറ്റ് അവശനായ വിദ്യാര്‍ഥിയെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. പരാതിയില്‍ കേസ് എടുത്ത പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.