play-sharp-fill
മലയാളികളായ യു കെ നഴ്‌സുമാര്‍ കോട്ടയം മെഡിക്കൽ കോളേജിന് സമ്മാനിച്ചത് അപൂർവ്വ നേട്ടം ; നാടിനെ മറക്കാതെ ചേർത്തുപിടിച്ച നഴ്സുമാരെ അഭിനന്ദിച്ച് മലയാളികൾ

മലയാളികളായ യു കെ നഴ്‌സുമാര്‍ കോട്ടയം മെഡിക്കൽ കോളേജിന് സമ്മാനിച്ചത് അപൂർവ്വ നേട്ടം ; നാടിനെ മറക്കാതെ ചേർത്തുപിടിച്ച നഴ്സുമാരെ അഭിനന്ദിച്ച് മലയാളികൾ

കോട്ടയം : യു കെയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച്‌ പ്രാഗല്‍ഭ്യം തെളിയിച്ച നഴ്‌സുമാര്‍ ഒത്തുചേര്‍ന്ന് നാടിന് സമർപ്പിച്ചത് അപൂര്‍വ്വ നേട്ടവും ബഹുമതിയും. കോട്ടയം മെഡിക്കല്‍ കോളജിലെ ‘കാര്‍ഡിയോതൊറാസിക് നഴ്‌സിങ് പ്രാക്ടീസ് ആന്‍ഡ് നഴ്സിങ് അഡ്മിനിസ്‌ട്രേഷന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോജക്‌ട്’ ആണ് യു കെ നഴ്‌സുമാരുടെ പിന്തുണയോടെ നടപ്പിലായത്.

കോട്ടയം പാലാ സ്വദേശിനി മിനിജ ജോസഫ്, ആലപ്പുഴ സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി എബ്രഹാം എന്നിവരാണ് പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവർ. വലിയ ശ്രദ്ധ പിടിച്ചുപറ്റിയ പ്രോജക്ടില്‍ ചേർന്ന് പ്രവർത്തിക്കാൻ ഇവര്‍ക്കൊപ്പം യു കെയില്‍ നഴ്സായ അയര്‍ലന്‍ഡ് സ്വദേശിനി മോന ഗഖിയന്‍ ഫിഷറും കൂടി. ഈ ഒരാശയം പങ്കുവച്ചപ്പോള്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാര്‍, കാര്‍ഡിയോ തൊറാസിക് ഡിപ്പാര്‍ട്ടുമെന്റ് മേധാവി ഡോ. വിനീത വി. നായര്‍ എന്നിവർ വലിയ പിന്തുണയും പൂര്‍ണ്ണ സമ്മതം നല്‍കുകയായിരുന്നു.

പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍, സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി മുഹമ്മദ് ഹനീഷ് ഐഎഎസ് പങ്കെടുത്തു. യാതൊരുവിധ സര്‍ക്കാര്‍ ഫണ്ടുകളോ ഔദ്യോഗിക രേഖകളുടെ കൈമാറ്റമോ ഇല്ലാതെ നേരിട്ട് നഴ്‌സിങ് പ്രാക്ടീസ് നിരീക്ഷിച്ചും ആര്‍ജിത അറിവുകള്‍ പങ്കുവച്ചും ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയും പ്രോജക്‌ട് ആരംഭിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വഴി ഒരു കാര്‍ഡിയോ തൊറാസിക് രോഗിയുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ സുരക്ഷയും നഴ്‌സിങ് കെയറിന്റെ പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുന്നത് മികച്ച ഫലം ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജിലെ വിവിധ ക്ലിനിക്കല്‍ ഏരിയകളിലെ നഴ്സുമാരായ ഐസിയു, തിയേറ്ററുകള്‍, വാര്‍ഡുകള്‍ എന്നിവ ഉള്‍പ്പടെയുള്ള ഷൈബിമോള്‍ കുര്യന്‍, എ എം ഷീബ, എ ആര്‍ പ്രീതി, ജിന്‍സ്‌മോന്‍, ത്രേസ്യാമ ഡൊമിനിക്, എം ടി ലത, ടി എസ് അനിജ, പി സലിന്‍, എം ആര്‍ സുനിത എന്നിവരും പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചു.

മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക് ഡിപ്പാര്‍ട്ടുമെന്റിന്റെ പശ്ചാത്തലവും നിലവിലുള്ള പ്രവര്‍ത്തന രീതികള്‍, അവയില്‍ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവയെക്കു റിച്ച്‌ നിരന്തരമായ ഓണ്‍ലൈന്‍ സ്റ്റഡി സെഷനുകള്‍ നടന്നിരുന്നു.പ്രോജക്ടില്‍ പ്രായോഗികമായ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുന്നതോടൊപ്പം തന്നെ യു കെയിലെയും മറ്റു വിദേശ രാജ്യങ്ങളിലും നിലവിലുള്ള നൂതന സംവിധാനങ്ങളും പ്രോട്ടോകോളുകളും ക്ലിനിക്കല്‍ ഗൈഡ് ലൈനുകളും വികസിപ്പിക്കുന്ന അറിവുകള്‍ പങ്കുവയ്ക്കുകയും കൂടാതെ നഴ്സുമാരുടെ നേതൃത്വപാടവവും ടീം വര്‍ക്കും മെച്ചപ്പെടുത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയൂം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം.

യു കെയിലെ ആരോഗ്യ മേഖലയില്‍ നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള മിനിജ ജോസഫ്, നിലവില്‍ കിങ്സ് കോളജ് എന്‍എച്‌എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ തീയേറ്റര്‍ ലീഡ് നഴ്സ് ആണ്. യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റല്‍സ് എന്‍എച്ച്‌എസ് ട്രസ്റ്റിലെ ക്രിട്ടിക്കല്‍ കെയര്‍ ഇലക്ടീവ് സര്‍ജിക്കല്‍ പാത്ത് വെയ്സ് സീനിയര്‍ നഴ്സാണ് ബിജോയ് സെബാസ്റ്റ്യന്‍.മേരി എബ്രഹാം, കിങ്സ് കോളജ് എന്‍എച്ച്‌എസ് ഐസിയു, എച്ച്‌ഡിയു വാര്‍ഡ് മാനേജരായും സേവനം അനുഷ്ഠിക്കുന്നു.

2018 – 2021 കാലഘട്ടത്തില്‍ ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് പേരി ഓപ്പെറേറ്റിവ് പ്രാക്ടീസിന്റെ പ്രസിഡന്റായിരുന്ന മോന ഗെക്കിയന്‍ ഫിഷര്‍, യു കെയിലെയും അയര്‍ലാന്‍ഡിലെയും ആശുപത്രികളിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.