യുകെയില്‍ നിന്നെത്തിയ മലയാളി ഡോക്ടര്‍ അഴിക്കുള്ളിലായി ; അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തുവരുമ്പോൾ ഞെട്ടിയത് യുകെയിലെ പ്രവാസി മലയാളികൾ ; ഡോക്ടറും അമ്മയും ചേര്‍ന്ന് ദ്രോണി ആയുര്‍വേദാസില്‍ നടത്തിയത് ആസൂത്രിത സാമ്പത്തിക മോഷണം; മിടുക്കിയായ ഡോ ലക്ഷ്മിയ്ക്ക് എങ്ങനെ ഇത്രയും വലിയ തട്ടിപ്പു നടത്താൻ സാധിച്ചത് എന്ന ചോദ്യവുമായി സുഹൃത്തുക്കൾ
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: വ്യാജ ഡിജിറ്റല്‍ രേഖകള്‍ സൃഷ്ടിച്ചും സോഫ്റ്റ്‌വെയറില്‍ കൃത്രിമം നടത്തിയും ആയുര്‍വേദ ഉപകരണ നിര്‍മ്മാണ കമ്ബനിയില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെന്ന പരാതിയില്‍ യുവ മലയാളി ഡോക്ടറും മാതാവും അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തുവരുമ്പോൾ ഞെട്ടിയത് യുകെയിലെ പ്രവാസി മലയാളികൾ.
മിടുക്കിയും തൊഴില്‍ രംഗത്ത് സമര്‍ഥയുമായി ഡോ. ലക്ഷ്മി നായര്‍ അറസ്റ്റിലായി എന്നു വിശ്വസിക്കാൻ പോലും പലര്‍ക്കും കഴിയുന്നില്ല. പഠനത്തില്‍ മിടുക്കിയായ ലക്ഷ്മിക്ക് എങ്ങനൊണ് ഇത്രയും വലിയ തട്ടിപ്പു നടത്താൻ സാധിച്ചത് എന്ന ചോദ്യമാണ് ഇവരുടെ സുഹൃത്തുക്കളും ചോദിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസിന്റെ സമര്‍ഥമായ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ലക്ഷ്മിയും മാതാവ് രാജശ്രീ പിള്ളയും അറസ്റ്റിലാകുന്നത്. ആഴ്ചകളോളം നീണ്ട സൂക്ഷ്മ പരിശോധനയും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആണ് നിര്‍ണ്ണായകമായത്. ആയുര്‍വേദ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് വിദേശങ്ങളില്‍ ഉള്‍പ്പെടെ വില്‍പന നടത്തുന്ന ദ്രോണി ആയുര്‍വേദാസിന്റെ മൂവാറ്റുപുഴയിലെ ഓഫിസിലാണു കൃത്രിമം നടത്തി പണം തട്ടിയത്. കമ്ബനിയിലെ അക്കൗണ്ട്സ് കം ടെലി മാര്‍ക്കറ്റിങ് ജീവനക്കാരി കോതമംഗലം തൃക്കാരിയൂര്‍ വെളിയത്ത് വിനായകം രാജശ്രീ എസ്. പിള്ള (52), മകള്‍ ഡോ. ലക്ഷ്മി നായര്‍ (25) എന്നിവരാണ് പിടിയിലായത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.
റഷ്യയിലെ വൈദ്യശാസ്ത്ര പഠനത്തിനു ശേഷം യുകെയില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്ന ഡോ. ലക്ഷ്മി ഡിസംബര്‍ 28ന് നിശ്ചയിച്ചിരുന്ന വിവാഹത്തിനാണ് നാട്ടില്‍ എത്തിയത്. വിവാഹം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. നാട്ടിലേക്ക് എത്തുന്ന ഘട്ടത്തില്‍ ലക്ഷ്മിക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസും പുറത്തിറങ്ങിയിരുന്നു.
കമ്ബനിയുടെ ഉപയോക്താക്കള്‍ നല്‍കുന്ന തുക രാജശ്രീയുടെയും മകളുടെയും അക്കൗണ്ടുകളിലേക്കു മാറ്റിയും ഉടമ അറിയാതെ ഉപകരണങ്ങള്‍ വില്‍പന നടത്തിയുമാണു വൻതുക തട്ടിയത്. രാജശ്രീ മകള്‍ ലക്ഷ്മി നായരുടെ സഹായത്തോടെയാണു തട്ടിപ്പു നടത്തിയതെന്നാണ് കണ്ടെത്തല്‍. അമ്മയുടെ തട്ടിപ്പ് അറിയാതെയാണോ മകള്‍ ലക്ഷ്മി സഹായിച്ചത് എന്നത് അടക്കമുള്ള വിവരങ്ങള്‍ കൂടുതല്‍ പുറത്തുവരാനുണ്ട്. അതേസമയം പൊലീസ് വിഷയത്തില്‍ പഴുതടച്ചാണ് മുന്നോട്ടു പോകുന്നത്.
പുതുതായി ആരംഭിച്ച കൊച്ചിയിലെ മറ്റൊരു ആയുര്‍വേദ ഉപകരണ നിര്‍മ്മാണ കമ്ബനിയിലെ ഉടമസ്ഥരും പങ്കാളിയാണെന്നു കമ്ബനി മാനേജ്മെന്റ് നല്‍കിയ പരാതിയില്‍ ഉണ്ട്. ഇത് സംബന്ധിച്ച ഡിജിറ്റല്‍ രേഖകളും പൊലീസിനു കൈമാറിയിട്ടുണ്ട്. ലാഭത്തിലായിരുന്ന കമ്ബനി മാസങ്ങളായി നഷ്ടത്തിലായതോടെ വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ വരെ പിരിച്ചു വിട്ടിരുന്നു. ഇതിനിടയിലും ഇവര്‍ തട്ടിപ്പു തുടര്‍ന്നുവെന്നു കമ്ബനി അധികൃതര്‍ പറയുന്നു.
രാജശ്രീ എസ്‌എസ്‌എല്‍സി ബുക്ക് കൃത്രിമമായി നിര്‍മ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ ദ്രോണി ആയുര്‍വേദാസ് എന്ന സ്ഥാപനത്തില്‍നിന്നാണ് പണം തട്ടിയത്. 2021 മുതല്‍ രാജശ്രീ സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് കം സെയില്‍സില്‍ ജോലി ചെയ്തുവരുകയാണ്. ഉത്പന്നങ്ങള്‍ വിറ്റു ലഭിക്കുന്ന തുക രാജശ്രീ തന്റെയും മകളുടെയും അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റ് ചിലരുടെ അക്കൗണ്ടിലേക്കും പണം പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കമ്ബനിയുടെ ഉത്പന്നങ്ങള്‍ സ്വന്തം നിലയില്‍ വിറ്റ് പണം സ്വന്തം അക്കൗണ്ടിലേക്കും മകളുടെ അക്കൗണ്ടിലേക്കും വാങ്ങിയതായും കമ്ബനിയുടെ സോഫ്റ്റ്‌വേറില്‍ വരെ കൃത്രിമം കാണിച്ചതായും കണ്ടെത്തി. രാജശ്രീയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങളും ചാറ്റ് ഹിസ്റ്ററിയും പൊലീസ് കണ്ടെടുത്തു.
കമ്ബനി പ്രവര്‍ത്തന നഷ്ടം കാണിച്ചു തുടങ്ങിയതോടെയാണ് ഉടമ രഹസ്യമായി ജീവനക്കാരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും നിരീക്ഷിച്ചു തുടങ്ങിയത്. ഡിസംബറിലാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡിസംബറിലാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തട്ടിപ്പിന് മറ്റൊരു സ്ഥാപനത്തെ കൂട്ടുപിടിച്ചതായും സംശയിക്കുന്നുണ്ട്. വ്യാജ രേഖകള്‍ നിര്‍മ്മിച്ചതായുള്ള സംശത്തെത്തുടര്‍ന്ന് അതും അന്വേഷിക്കുന്നുണ്ട്.
ഒരു യുവ ഡോക്ടര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായതോടെ ഈ കേസ് വലിയ ശ്രദ്ധയും നേടുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ് ഒരുങ്ങുന്നുണ്ട്.