play-sharp-fill
ഉന്നതന്റെ ഭാര്യയ്ക്ക് ക്ഷേത്ര ദർശനത്തിന് അകമ്പടി പോയില്ല ; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് നാല് മണിക്കൂർ നിൽപ്പ് ശിക്ഷ ; രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന ശിക്ഷാ നടപടി നടപ്പിലാക്കിയത് വടക്കുംനാഥ ക്ഷേത്രത്തിൽ

ഉന്നതന്റെ ഭാര്യയ്ക്ക് ക്ഷേത്ര ദർശനത്തിന് അകമ്പടി പോയില്ല ; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് നാല് മണിക്കൂർ നിൽപ്പ് ശിക്ഷ ; രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന ശിക്ഷാ നടപടി നടപ്പിലാക്കിയത് വടക്കുംനാഥ ക്ഷേത്രത്തിൽ

സ്വന്തം ലേഖകൻ

കൊച്ചി: ദേവസ്വം ബോർഡ് ഉന്നതന്റെ ഭാര്യയ്ക്ക് ക്ഷേത്ര ദർശനത്തിന് അകമ്പടി പോയില്ലെന്ന കാരണത്താല്‍ രണ്ട് ഉദ്യോഗസ്ഥർക്ക് നാല് മണിക്കൂർ നില്പ് ശിക്ഷ. കൊച്ചിൻ ദേവസ്വം ബോർഡിലാണ് രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന ശിക്ഷാ നടപടി. രാവിലെ പത്തു മുതല്‍ 2.30 വരെ ഓഫീസ് മുറിക്ക് മുന്നില്‍ നിറുത്തിയ ശേഷം മടക്കിവിട്ടു. കാണാനോ കാര്യം പറയാനോ അനുവദിച്ചില്ല.

കഴിഞ്ഞ ഞായറാഴ്ച രാത്രി തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ഭാര്യയും മകളും ക്ഷേത്രത്തിലെ ‘തൃപ്പുക’ ചടങ്ങിനെത്തിയപ്പോള്‍ ഉദ്യോഗസ്ഥർ വേണ്ട ബഹുമാനം നല്‍കിയില്ലെന്നാണ് ബോർഡ് ഉന്നതന്റെ വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രം മാനേജരായ വനിത അവധിയായതിനാല്‍ ഓഫീസർ മേധാവിയുടെ കുടുംബത്തെ പരിചരിക്കൻ എത്തിയില്ല. പകരം ഏർപ്പാടാക്കിയ രണ്ട് ക്ളാർക്കുമാർ ഉന്നതന്റെ ഭാര്യയെയും മകളെയും സ്വീകരിച്ചു. തങ്ങളെ അനുഗമിക്കേണ്ടതില്ലെന്ന് പറഞ്ഞതിനാല്‍ ഇവർ പുറത്തുതന്നെ നിന്നു. പിന്നാലെ ഔദ്യോഗിക പരിപാടികള്‍ കഴിഞ്ഞ് ഉന്നതനും ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഭാര്യയ്ക്കും മകൾക്കും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് മനസിലായത്. ഉന്നതനും കുടുംബവും സൗമ്യരായി മടങ്ങി. എന്നാല്‍ പിന്നീടായിരുന്നു പ്രതികാര നടപടികളുടെ തുടക്കം.