play-sharp-fill
ബസിലെ പരിചയക്കാരൻ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി കള്ളം; 14 കാരി ഗര്‍ഭിണിയായ കേസില്‍ രണ്ടാനച്ഛൻ അറസ്റ്റില്‍; വിവരം മറച്ചുവച്ചതിന് ആശുപത്രിയും കുടുങ്ങും

ബസിലെ പരിചയക്കാരൻ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി കള്ളം; 14 കാരി ഗര്‍ഭിണിയായ കേസില്‍ രണ്ടാനച്ഛൻ അറസ്റ്റില്‍; വിവരം മറച്ചുവച്ചതിന് ആശുപത്രിയും കുടുങ്ങും

തിരുവനന്തപുരം: 14കാരി ഗര്‍ഭിണിയാവുകയും, കോടതിയുടെ അനുമതിയില്ലാതെ അബോര്‍ഷൻ നടത്തുകയും ചെയ്ത സംഭവത്തില്‍, രണ്ടാനച്ഛൻ അറസ്റ്റില്‍.

തിരുവല്ലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച്‌ രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടുകാരും, ആശുപത്രി അധികൃതരും മൂന്ന് മാസത്തിലേറെ വിവരം മറച്ചുവച്ചിരിക്കുകയായിരുന്നു.

പൊലീസ് കേസെടുത്തതോടെ തിരുവനന്തപുരത്ത് നിന്ന് സ്ഥലം വിടുകയും ചെയ്തു. ഇവരെ കന്യാകുമാരിയില്‍ പോയി പൊലീസ് കണ്ടെത്തി. അമ്മയേയും മക്കളേയും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ലം പൊലീസിന്റെ ചടുല നീക്കങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.
പതിനാലുകാരിയെ ഗര്‍ഭിണിയാക്കിയത് രണ്ടാനച്ഛനെന്ന് പൊലീസിന് നേരത്തെ സൂചന കിട്ടിയിരുന്നു. അമ്മയെയും രണ്ടു മക്കളെയും പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരുടെ ആദ്യ ഭര്‍ത്താവ് മരിച്ചിരുന്നു. രണ്ടു മക്കളാണ് ഇതിലുള്ളത്. ഇവര്‍ രണ്ടാമത് വിവാഹം ചെയ്തു. ഈ വ്യക്തിയാണ് എല്ലാത്തിനും കാരണമെന്നാണ് പൊലീസ് സംശയിച്ചത്.

തിരുവല്ലം പൊലീസ് കേസെടുത്ത ശേഷമാണ് സംഭവം പുറം ലോകത്ത് എത്തുന്നത്. പോക്സോ അടക്കം ഗൗരവ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

ആരാണ് ഉത്തരവാദി എന്ന് തുറന്നുപറയാൻ പെണ്‍കുട്ടിയും അമ്മയും ആദ്യം തയ്യാറായിരുന്നില്ല. വിവരമറിഞ്ഞ് പൊലീസ് ആദ്യം സമീപിച്ചപ്പോള്‍ സഹകരിക്കാൻ തയ്യാറായില്ല. സ്‌കൂളില്‍ പോകുന്ന വഴിക്ക് ബസില്‍ പരിചയപ്പെട്ടയാള്‍ വീട്ടിലെത്തി പീഡിപ്പിച്ചു എന്നായിരുന്നു കുട്ടി ആദ്യം മൊഴി നല്‍കിയത്.

ഇത് കളവാണെന്ന് തെളിഞ്ഞു. സ്‌കാനിങ് നടത്തിയ ആശുപത്രിയില്‍ നിന്ന് പൊലീസ് തെളിവ് ശേഖരിക്കാൻ നീക്കം തുടങ്ങി. സ്‌കാനിങ് റിപ്പോര്‍ട്ട് കാണിച്ച്‌ ചോദ്യം ചെയ്തതോടെയാണ് ഗര്‍ഭിണിയായിരുന്നു എന്ന കാര്യം അമ്മ സമ്മതിച്ചത്.

എന്നാല്‍ പീഡിപ്പിച്ചതാര് എന്നതില്‍ വിവരം നല്‍കാൻ വീണ്ടും മടിച്ചു. ഇന്നലെ രാത്രിയോടെയാണ് രണ്ടാനച്ഛന്റെ പേര് വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച്‌ സെക്ഷൻ 164 പ്രകാരമുള്ള രഹസ്യമൊഴി രേഖപ്പെടുത്തിയത്. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.