
തിരുവനന്തപുരം: പാളയത്തെ ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര ചികിത്സ പിഴവ്. ശസ്ത്രക്രിയയ്ക്കിടെ ചികിത്സാപിഴവുണ്ടായെന്ന് പരാതി.
രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഇടുപ്പെല്ലിൽ ഡ്രില്‍ ബിറ്റ് തുളഞ്ഞുകയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിന്റെ ഇടത് ഇടുപ്പെല്ലിലാണ് ഡ്രില്‍ ബിറ്റ് ഒടിഞ്ഞുകയറിയത്. ജിജിന്റെ പരാതിയില്‍ കൻോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ഇത് ഇരിക്കുന്നതിനാല്‍ പ്രശ്നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







