play-sharp-fill
കടകൾ കേന്ദ്രീകരിച്ച് ഗൂഗിൾ പേ വഴി തട്ടിപ്പ്: 180 രൂപയ്ക്ക് പകരം 1800 രൂപ അയച്ചിട്ടുണ്ടെന്നും ബാക്കി പണം കൈയിൽ തരണമെന്നും ആവശ്യം: പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കടകൾ കേന്ദ്രീകരിച്ച് ഗൂഗിൾ പേ വഴി തട്ടിപ്പ്: 180 രൂപയ്ക്ക് പകരം 1800 രൂപ അയച്ചിട്ടുണ്ടെന്നും ബാക്കി പണം കൈയിൽ തരണമെന്നും ആവശ്യം: പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

 

തിരുവനന്തപുരം: കല്ലമ്പലത്ത് കടകൾ കേന്ദ്രീകരിച്ച് ഗൂഗിൾ പേ വഴി തട്ടിപ്പ്. നവായിക്കുളത്തെ പലച്ചരക്ക് കടയിലാണ് യുവാവ് ആദ്യമായി തട്ടിപ്പ് നടത്തിയത്. നവായിക്കുളത്തെ സീത സ്റ്റോറിലാണ് തട്ടിപ്പ് നടന്നത്.

 

ഫോൺ വിദഗ്ധമായി ഉപയോഗിക്കാൻ അറിയാത്ത സാധാരണ കടകളിലാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. കടകളിൽ കയറി 180 രൂപയ്‌ക്ക് സിഗററ്റ് ആവശ്യപ്പെടും. തുടർന്ന് കയ്യിൽ പണം ഇല്ലാത്തതിനാൽ ഗൂഗിൾ പേ വഴി പണം അയക്കാമെന്ന് കടക്കാരനോട് പറയും. ഇത് പ്രകാരം നമ്പർ കൈമാറുമ്പോൾ 180 രൂപയ്‌ക്ക് പകരം ഒരു പൂജ്യം കൂടി പോയെന്നും 1800 രൂപ അയച്ചെന്നും യുവാവ് കടക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കും.

 

സിഗററ്റിന്റെ പൈസ കഴിഞ്ഞ് ബാക്കി തുക തനിക്ക് നൽകണമന്നും ഇയാൾ ആവശ്യപ്പെടും. ഫോൺ കൃത്യമായി ഉപയോഗിക്കാൻ അറിയാത്ത കടക്കാരിൽ നിന്നും ഇയാൾ ഇത്തരത്തിൽ നിരവധി തവണ പണം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ അക്കൗണ്ട് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് പണമൊന്നും കയറിയില്ലെന്ന കാര്യം വ്യക്തമായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ യുവാവിന്റെ ചിത്രം സഹിതം കടയുടമ പൊലീസിൽ പരാതി നൽകി.

 

പുല്ലൂർ മുക്കിലും പള്ളിക്കൽ, മടവൂർ മേഖലകളിലും കച്ചവട സ്ഥാപനങ്ങൾ നിന്ന് ഇതേ യുവാവ് സമാന തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.