play-sharp-fill
ചെന്നൈ – മംഗലാപുരം ട്രെയിനില്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ യുവാവ്;   കഴുത്ത് അറുത്തത് ട്രെയിനിലെ ശുചിമുറിയില്‍ വെച്ച്; നില അതീവഗുരുതരം

ചെന്നൈ – മംഗലാപുരം ട്രെയിനില്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ യുവാവ്; കഴുത്ത് അറുത്തത് ട്രെയിനിലെ ശുചിമുറിയില്‍ വെച്ച്; നില അതീവഗുരുതരം

സ്വന്തം ലേഖിക

പാലക്കാട്: ട്രെയിനില്‍ യുവാവിൻ്റെ ആത്മഹത്യശ്രമം.

ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോയ ട്രെയിനിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട് തിരുവാരൂര്‍ സ്വദേശി ആര്‍. പ്രവീണാണ് ട്രെയിന്‍ യാത്രയ്ക്കിടെ സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയില്‍ വച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ട്രെയിനിലെ ശുചിമുറിയില്‍ വച്ചാണ് പ്രവീണ്‍ കഴുത്ത് അറുത്തത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍ മെഡ‍ിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നും കോഴിക്കോട്ടേക്കാണ് ഇയാള്‍ ടിക്കറ്റ് എടുത്തത്. ആത്മഹത്യശ്രമത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.