മാതാപിതാക്കളെ യാത്രയാക്കാന്‍ റെയിൽവേ സ്റ്റേഷനിൽ എത്തി; ലഗേജുകള്‍ കയറ്റിയ ശേഷം പുറത്തിങ്ങുമ്പോള്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ വീണു; സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം:സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ നിന്നും വീണുമരിച്ചു.എറണാകുളം ചെറായി മുനമ്പം ചക്കന്തറ വീട്ടില്‍ അജേഷ് (36) ആണ് മരിച്ചത്. പുലര്‍ചെ 6.30ന് കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.
സ്റ്റേഷനില്‍ മാതാപിതാക്കളെ യാത്രയാക്കാന്‍ എത്തിയതായിരുന്നു അജേഷ്. ലഗേജുകള്‍ കയറ്റിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നും പുറത്തിങ്ങുമ്പോള്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടന്‍ തന്നെ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുമ്പ വി എസ് എസ് സി സുരക്ഷാ ജീവനക്കാരനായിരുന്നു അജേഷ്.
Third Eye News Live
0