play-sharp-fill
കളര്‍കോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകള്‍ പിടിച്ചെടുക്കും; വാഹന പരിശോധനകള്‍ തുടരും; മന്ത്രി ആന്റണി രാജു

കളര്‍കോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകള്‍ പിടിച്ചെടുക്കും; വാഹന പരിശോധനകള്‍ തുടരും; മന്ത്രി ആന്റണി രാജു

സ്വന്തം ലേഖിക

കൊച്ചി: ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസ്സുകളുടെ യൂണിഫോം കളര്‍ കോഡില്‍ തീരുമാനം നടപ്പാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു.

ഫിറ്റ്നസ് സമയത്തിനകം മാറ്റുകയെന്ന ഉദാരമായ സമീപനമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്.
വാഹന പരിശോധന താത്ക്കാലികമായിരിക്കില്ല, കര്‍ശനമായ തുടര്‍ച്ചയായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങള്‍ നിയമം ലംഘിച്ചാല്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് കൂടി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യൂണിഫോം കളര്‍കോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകള്‍ പിടിച്ചെടുക്കുമെന്നും സമയം നീട്ടി ആവശ്യപ്പെട്ട് വാഹന ഉടമകള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.

യൂണിഫോം കളര്‍ കോഡില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന ഹൈക്കോടതി ഉത്തരവിനനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ നിയമലംഘനം നടത്തിയ രണ്ട് ടൂറിസ്റ്റ് ബസ്സുകളുടെ യാത്ര മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞു. മലപ്പുറം ചങ്ങരംകുളത്തു നിന്നും പൊന്നാനിയില്‍ നിന്നും വന്ന ബസ്സുകളാണ് പാലക്കാട് എടത്തറയില്‍ വെച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞത്.