video
play-sharp-fill

കള്ള് ചെത്താന്‍ കയറിയ യുവാവിനെ ചെത്ത് തൊഴിലാളികൾ ചേർന്ന് തെങ്ങിൽ കെട്ടിയിട്ടത് മണിക്കൂറുകളോളം;കഥ ഇങ്ങനെ

കള്ള് ചെത്താന്‍ കയറിയ യുവാവിനെ ചെത്ത് തൊഴിലാളികൾ ചേർന്ന് തെങ്ങിൽ കെട്ടിയിട്ടത് മണിക്കൂറുകളോളം;കഥ ഇങ്ങനെ

Spread the love

 

സ്വന്തം ലേഖിക

കണ്ണൂര്‍: തളിപ്പറമ്പിൽ കള്ള് ചെത്താനായി കയറിയ യുവാവിനെ ചെത്ത് തൊഴിലാളികൾ ചേർന്ന് തെങ്ങിൽ കെട്ടിയിട്ടത് മണിക്കൂറുകളോളം .ദേഹാസ്വാസ്ഥ്യവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്നാണ് മയ്യില്‍ ചെറുപഴശ്ശി സ്വദേശിയായ ഷിബു തെങ്ങില്‍ കുടുങ്ങിയത് .

കള്ള് ചെത്താനായി തെങ്ങില്‍ കയറിയ ഷിബുവിന്‌ തെങ്ങിൽ നിന്ന് ഇറങ്ങാന്‍ കഴിയാതെയായി . സംഭവം ശ്രദ്ധയില്‍പ്പെട്ട കൂടെയുണ്ടായിരുന്ന രണ്ട് ചെത്ത് തൊഴിലാളികള്‍ ഉടന്‍ തെങ്ങില്‍ കയറി ഷിബുവിനെ തെങ്ങില്‍ കെട്ടിയിടുകയായിരുന്നു . ഏകദേശം ഒന്നര മണിക്കൂറോളമാണ് ഷിബു തെങ്ങിൻ മുകളിലിരുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തളിപറമ്ബ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി.പി രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഷിബുവിനെ താഴെയിറക്കി തളിപറമ്ബ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.