കളിക്കാരുമായി പോയ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞബസിന് ആര്‍ടിഒ നോട്ടീസ്;നോട്ടീസ് നല്‍കിയത് ഏകീകൃത കളര്‍ കോഡ് നിര്‍ബന്ധമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടർന്ന്
കാക്കനാട്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിക്കാനായി കളിക്കാരുമായി പോയ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞബസിന് ആര്‍ടിഒയുടെ നോട്ടീസ്. ഏകീകൃത കളര്‍ കോഡ് നിര്‍ബന്ധമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രൂപമാറ്റം വരുത്തിയ ബസിനെതിരെ നോട്ടീസ് നല്‍കിയത്.
എടികെ മത്സരത്തിന് മുന്നോടിയായി ടീം ഇന്നലെ വൈകിട്ട് പനമ്ബിള്ളിനഗര്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു നടപടി. ബസ് ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. നാളെ ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.
എല്ലാ സീസണിലും ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ ഉപയോഗിക്കുന്ന ബസുകള്‍, ടീമിന്റെ പേരും ലോഗോയും താരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടെ ചേര്‍ത്ത് അലങ്കരിക്കാറുണ്ട്. ഇത്തവണയും രൂപമാറ്റം വരുത്തിയ ശേഷം നിശ്ചിത ഫീസ് അടച്ച് ആര്‍ടിഒക്ക് അപേക്ഷ നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ കോടതി നിര്‍ദേശമുണ്ടായ സാഹചര്യത്തില്‍ ഈ അപേക്ഷ അംഗീകരിക്കേണ്ടെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാനാണ് ബസ് ഉടമയ്ക്കു നോട്ടീസ് നല്‍കിയത്.
മത്സര ദിവസം ടീം അംഗങ്ങള്‍ക്ക് സ്റ്റേഡിയത്തിലും പരിശീലന ഗ്രൗണ്ടിലും വന്നു പോകുന്നതിനാണ് വാഹനം ഉപയോഗിക്കാറുള്ളത്. നിയമവശം പരിശോധിച്ച ശേഷം അപേക്ഷ അംഗീകരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഇതിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയതെന്നും ആര്‍ടിഒ അധികൃതര്‍ വിശദീകരിച്ചു.