തൃശ്ശൂരിലെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ മാധ്യമപ്രവര്‍ത്തകരെ വേദിയില്‍ പ്രവേശിപ്പിക്കാന്‍ പൊലീസ് അനുമതി നല്‍കിയില്ല;പൊലീസിന്റെ ഭാഗത്തു നിന്ന് ഗൂഢാലോചന നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
സ്വന്തം ലേഖിക.
തിരുവനന്തപുരം: തൃശൂരില്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാന്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ഗൂഢാലോചന നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
അവസാന നിമിഷം വരെ മാധ്യമപ്രവര്‍ത്തകരെ വേദിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് അനുമതി നല്‍കിയില്ല.കേരളത്തിലെ എല്ലാ വിഭാഗം സ്ത്രീകളുടെയും പ്രാതിനിത്യം ഉറപ്പ് വരുത്താന്‍ ഇന്നലെ നടന്ന മഹിളാ സമ്മേളനത്തിന് കഴിഞ്ഞുവെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണ ജനങ്ങള്‍ മോദിയുടെ ഉറപ്പില്‍ വിശ്വാസമര്‍പ്പിച്ചു. സിപിഎം പരിപാടികള്‍ക്ക് സാധാരണയായി സഹകരണ ബാങ്കില്‍ നിന്നും മറ്റുമൊക്കെ ജനങ്ങളെ നിര്‍ബന്ധിച്ച് കൊണ്ട് വരികയാണ് പതിവ്. എന്നാല്‍ അത്തരത്തില്‍ ലോറിയിലും വണ്ടിയിലും കൊണ്ടുവന്നവരല്ല കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിലുണ്ടായിരുന്നത്.
മോദിയുടെ ഓരോ വാചകത്തിനും സദസില്‍ ആരവങ്ങള്‍ ഉയര്‍ന്നു. മോദിയുടെ ഗ്യാരന്റി രാഷ്ട്രീയമല്ല, മോദിയുടെ ഗ്യാരന്റി വികസനത്തിന്റേതാണ്. പ്രധാനമന്ത്രി ഒരു പ്രതിഷേധ സമരത്തിനല്ല ഇവിടെ വന്നത്. കേരളത്തിലെ സഹോദരിമാരെ കാണാനാണ്.
മോദിയുടെ ഗ്യാരന്റി വികസനത്തിന്റേതാണ്. പ്രധാനമന്ത്രി ഒരു പ്രതിഷേധ സമരത്തിനല്ല ഇവിടെ വന്നത്. മോദിയുടെ ഗ്യാരന്റി കേരളത്തിലെ ഓരോ വീടുകളിലുമെത്തിക്കും. അതിനായി എല്ലാ മണ്ഡലങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രചരണയാത്ര സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.