തൃശ്ശൂരില്‍ ക്ഷേത്രത്തിന്റെ മറവില്‍ ആഭിചാര ക്രിയകള്‍; പൂജാരി പോക്‌സോ കേസ് പ്രതിയും; ക്ഷേത്രം അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍
സ്വന്തം ലേഖിക
തൃശൂര്‍: ക്ഷേത്രത്തിന്റെ മറവില്‍ ആഭിചാര ക്രിയകള്‍ നടത്തുന്നുവെന്ന് ആരോപിച്ച് തൃശൂരില്‍ ക്ഷേത്ര പൂജാരിക്കെതിരെ പ്രതിഷേധം.
മാള കുണ്ടൂര്‍ മഠത്തിലാന്‍ മുത്തപ്പന്‍ കാവ് ക്ഷേത്രത്തിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചു കൂടിയത്. പൂജാരി പോക്‌സോ കേസ് പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയ നാട്ടുകാര്‍ നിയമവിരുദ്ധ ആഭിചാരക്രിയകള്‍ നടത്തുന്ന ക്ഷേത്രം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് വര്‍ഷമായി ഈ ക്ഷേത്രത്തില്‍ പൂജ നടന്നുവരികയാണ്. മുന്‍പ് കല്‍പ്പണിക്കാരനായ ഒരു വ്യക്തിയാണ് ഇപ്പോള്‍ ക്ഷേത്രത്തിലെ പൂജാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുൻപും പൂജാരിക്കെതിരെ നാട്ടുകാര്‍ സമാന പരാതിയുയര്‍ത്തിയിരുന്നു.
പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ അരോപിക്കുന്നു. ക്ഷേത്രത്തില്‍ നടക്കുന്നത് ആഭിചാരമാണെന്നും ഇത് തങ്ങളുടെ ജീവിതം നശിപ്പിക്കുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രി നടക്കുന്ന ആഭിചാര ക്രിയകള്‍ മൂലമുണ്ടാകുന്ന വലിയ ബഹളങ്ങള്‍ ക്ഷേത്രത്തിനടുത്ത് താമസിക്കുന്നവര്‍ക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.