play-sharp-fill
പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗം തമ്മിൽ സംഘർഷം: ഒടുവിൽ വീട്ടുകാർ ഇല്ലാത്ത നേരം നോക്കി വീടിന് തീയിട്ടു, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗം തമ്മിൽ സംഘർഷം: ഒടുവിൽ വീട്ടുകാർ ഇല്ലാത്ത നേരം നോക്കി വീടിന് തീയിട്ടു, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

 

തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ വീടിന് തീയിട്ടു. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് ഞായറാഴ്ച രാത്രി തീയിട്ടത്.

 

അഞ്ഞൂർ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ച ആയിട്ടായിരിക്കാം ആക്രമണം ഉണ്ടായതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.

 

വീട്ടുകാർ പെരുന്നാളിന് പോയ സമയത്താണ് വീടിന് തീയിട്ടത്. വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ചിരട്ടയും പേപ്പറുകളും ഉൾപ്പടെയുള്ള സാധനങ്ങൾ കൂട്ടിയിട്ടാണ് കത്തിച്ചത്. വീടിന് മുകളിലൂടെ തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാർ കുന്നംകുളം അ​ഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group